പാലക്കാട് : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഏകോപന യോഗമായ അഖില ഭാരതീയ സമന്വയ ബൈഠകിന് നാളെ പാലക്കാട് വെച്ച് തുടക്കം കുറിക്കും. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ബൈഠക് മൂന്നു ദിവസങ്ങളിലായായിരിക്കും നടക്കുക. വർഷംതോറും നടക്കുന്ന അഖില ഭാരതീയ സമന്വയ ബൈഠകിന് കഴിഞ്ഞവർഷം വേദിയായിരുന്നത് പൂനെ ആണ്.
സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സർകാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാല്‍, സി.ആര്‍. മുകുന്ദ്, അരുണ്‍ കുമാര്‍, അലോക് കുമാര്‍, രാംദത്ത് ചക്രധര്‍, അതുല്‍ ലിമയെ എന്നിവരും മൂന്നു ദിവസങ്ങളിലായി നടക്കുന്ന ബൈഠകിൽ പങ്കെടുക്കും.
സംഘപരിവാറിലെ 32 സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് 320 കാര്യകർത്താക്കൾ ആണ് അഖില ഭാരതീയ സമന്വയ ബൈഠകിൽ പങ്കെടുക്കുന്നത്.
രാഷ്ട്ര സേവികാ സമിതി, വനവാസി കല്യാണാശ്രമം, വിശ്വഹിന്ദു പരിഷത്ത്, എബിവിപി, ബിജെപി, ഭാരതീയ കിസാന്‍ സംഘ്, ബിഎംഎസ് എന്നിവ അടക്കമുള്ള വിവിധ സംഘടനകളുടെ ദേശീയ അധ്യക്ഷന്‍മാർ , സംഘടനാ സെക്രട്ടറിമാർ എന്നിങ്ങനെ പ്രധാന ചുമതലകള്‍ വഹിക്കുന്നവരാണ് അഖില ഭാരതീയ സമന്വയ ബൈഠകിൽ പങ്കെടുക്കുന്നത്.
Discussion about this post