നോയിഡ: ചെയ്യാത്ത യാത്രക്ക്, കാറിൽ ഹെൽമെറ്റ് ധരിക്കാത്തതിന് യുവാവിന് പിഴയിട്ട് പോലീസ്. ഉത്തർ പ്രദേശിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകനായ തുഷാർ സക്സേനയ്ക്കാണ് വിചിത്രമായ പിഴ പോലീസ് ഇട്ടത്.
യു പി സംസ്ഥാനത്തെ റാംപൂർ ജില്ലയിലാണ് തുഷാർ താമസിക്കുന്നത്. ഇവിടെ നിന്നും 188 കിലോമീറ്റർ അകലെയുള്ള ഗൗതം ബുദ്ധ നഗർ ജില്ലയിൽ (നോയിഡ) തൻ്റെ ഫോർ വീലർ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചില്ല എന്നാരോപിച്ചാണ് ഒമ്പത് മാസം മുമ്പ് തുഷാർ സക്‌സേനയ്ക്ക് 1000 രൂപ പിഴ ഈടാക്കി ചലാൻ ലഭിച്ചത്. ആദ്യം തമാശയാണെന്ന് കരുതി തുഷാർ അവഗണിച്ചെങ്കിലും പിന്നീട്, പിഴ അടച്ചില്ലെങ്കില് നിയമ നടപടികൾ അടക്കം നേരിടേണ്ടി വരുമെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു.
. 2023 നവംബർ 9 ന് രാവിലെ നോയിഡ, ഡൽഹി-എൻസിആർ സ്ട്രെച്ചിൽ ഹെൽമെറ്റ് ധരിക്കാതെ തൻ്റെ ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് ഹാച്ച്ബാക്ക് ഓടിച്ചതിനാണ് തനിക്ക് പിഴ ചുമത്തിയതെന്ന് തുഷാർ വ്യക്തമാക്കി . ട്രാഫിക് പോലീസുമായി ബന്ധപ്പെട്ടപ്പോൾ ഹെൽമറ്റില്ലാതെ കാർ ഓടിച്ചതിന് പിഴ ചുമത്തിയതായി പറഞ്ഞു. തുക അടച്ചില്ലെങ്കിൽ കോടതിയിൽ ഹാജരാകേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു. ഈ വിചിത്രമായ വാദം കേട്ട് എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ് തുഷാർ.
“2023 നവംബർ 9-നാണ് ചലാൻ ഇഷ്യൂ ചെയ്തത്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ, പിഴ ഈടാക്കുന്നത് സാധാരണമാണ്, എന്നാൽ എൻ്റെ കാര്യം അങ്ങനെയല്ല. എൻസിആർ ഏരിയയിലേക്ക് ഞാൻ എൻ്റെ കാർ ഓടിച്ച് പോയിട്ടില്ല. കാറിനുള്ളിൽ ഹെൽമറ്റ് ധരിക്കണമെന്ന് എന്തെങ്കിലും നിയമമുണ്ടെങ്കിൽ, അധികാരികൾ ഇത് എനിക്ക് രേഖാമൂലം നൽകണമെന്നും സക്‌സേന പറഞ്ഞു.











Discussion about this post