Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ഒരു വിശ്വാസത്തെയും തകര്‍ത്തെറിയാന്‍ കോടതിയ്ക്ക് അധികാരമില്ല’ ‘കോടതി പ്രവേശനം നല്‍കിയാലും സ്ത്രീകള്‍ മല കയറരുത്’ ശബരിമലയിലെ സ്ത്രി പ്രവേശനത്തിനെതിരെ സുഗതകുമാരിയുടെ ലേഖനം

by Brave India Desk
Feb 11, 2016, 12:15 pm IST
in Kerala
Share on FacebookTweetWhatsAppTelegram

Sugathakumari-തിരുവനന്തപുരം: ഒരു വിശ്വാസത്തെയും തകര്‍ത്തെറിയാന്‍ ഒരു കോടതിയ്ക്കും അധികാരമില്ലെന്ന് കവയത്രിയും, സ്ത്രീ പക്ഷ പ്രവര്‍ത്തകയുമായ സുഗതാകുമാരി. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലാണ് സുഗതകുമാരിയുടെ വാക്കുകള്‍. ശബരിമലയിലെ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കി കൂടെ എന്ന് പരമോന്നത നീതി പീഠം ചോദിക്കുമ്പോള്‍ അനുമതി നല്‍കിയാലും സ്ത്രീകള്‍ പോകരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും സുഗതകുമാരി എഴുതുന്നു.

‘ശബരിമല: സ്ത്രീ പ്രശ്‌നമല്ല’ എന്ന ലേഖനത്തില്‍ സ്ത്രീകള്‍ കൂടീ ശബരിമലയില്‍ എത്തിച്ചേരുന്നതോടെ പരിസ്ഥിതിക്കും അത് ദോഷകരമായി മാറുന്നുവെന്ന നിരീക്ഷണവും സുഗതകുമാരി നടത്തുന്നുണ്ട്.

Stories you may like

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാന്‍ പാടില്ലാത്തതെന്ത് എന്ന് ഇന്ത്യയിലെ പരമോന്നത നീതിപീഠം ചോദിക്കുമ്പോള്‍, സ്ത്രീകള്‍ക്ക് അങ്ങോട്ടുപോകാന്‍ അനുമതികിട്ടിയാലും പോകരുത് എന്നാണ് എനിക്കുപറയാനുള്ളത്. കാരണങ്ങള്‍ പലതാണ്. ഏറ്റവും പ്രധാനം ആ പ്രദേശത്തിന് ഇനിയും ജനലക്ഷങ്ങളുടെ ഭാരം താങ്ങാനുള്ള കെല്പില്ല എന്നതുതന്നെയാണ്. ഓരോ മനുഷ്യനും തനിക്കു താങ്ങാനാവുന്ന ഭാരത്തിന്റെ വാഹകശേഷി ഇത്രയെന്ന് നിര്‍ണയിക്കാവുന്നത് പോലെതന്നെയാണ് ഓരോ പ്രദേശത്തിന്റെയും വാഹകശേഷി അത്യനര്‍ഘമായി കാത്തുസൂക്ഷിക്കേണ്ട ആ വനഭൂമികള്‍ ഇപ്പോള്‍തന്നെ കോടിക്കണക്കിന് പാദങ്ങളുടെ ചവിട്ടിത്തേക്കലും മാലിന്യ വിസര്‍ജനവും വാഹനങ്ങളുടെ പുകയും വെടിക്കെട്ടും തിക്കുംതിരക്കും കൊണ്ട് ശ്വാസംമുട്ടി ക്ഷയിക്കുകയാണ്. ഇങ്ങനെയല്ല ഒരു പുണ്യവനഭൂമിയെ പരിപാലിക്കേണ്ടത്.ഓരോ വര്‍ഷവും ഭക്തജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നു.ഇനി സ്ത്രീകളുടെ വന്‍സുനാമി കൂടീ ആരംഭിച്ചാലോ കേരളത്തില്‍ നിന്നുമാത്രമല്ല, തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും വടക്കേന്ത്യയില്‍ നിന്നും സ്ത്രീ ലക്ഷങ്ങള്‍ ഇങ്ങോട്ട് പ്രവഹിച്ചു തുടങ്ങിയാലോ ?

ശരി, ആ വനപ്രദേശം മുഴുവന്‍ നമുക്ക് വെളുപ്പിച്ച് ആയിരമായിരം വിശ്രമ മന്ദിരങ്ങളുണ്ടാ ക്കാം.പമ്പയെ ഇപ്പോള്‍ത്തന്നെ വിസര്‍ജ്യങ്ങളുടെ ഒരു പെരും ഓടയാക്കിത്തീര്‍ത്തുകഴിഞ്ഞു. ഇനി ലക്ഷക്കണക്കിന് സ്ത്രീകളും വന്നു മുങ്ങാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ പമ്പയും തലത്തല്ലിക്കരഞ്ഞ് സരസ്വതി നദിയെപ്പോലെ അദൃശ്യയായിത്തീരുകയില്ലേ? ശാസ്ത്രം പറയും അങ്ങനെ സംഭവിച്ചത് വനനാശം കൊണ്ടാണെന്ന്.എന്നാല്‍ കാരണം നമ്മുടെ അജ്ഞതയും അഹങ്കാരവും കൊണ്ടാണെന്ന് നാം സമ്മതിച്ചുകൊടുക്കുകയില്ല.

രണ്ടാമത്തെ കാരണം ഇതാണ്. ഈ തിക്കിലും തിരക്കിലും സംഭവിക്കാവുന്നതും മനപ്പൂര്‍വം സംഭവിപ്പിക്കുന്നതുമായ പീഡനങ്ങള്‍ നിങ്ങള്‍ എങ്ങനെ തടയും? എങ്ങനെ പരിഹരിക്കും? എത്രായിരം പൊലീസുകാര്‍ കൂടീ വേണം സ്ത്രീകളെ ജനത്തിരക്കില്‍ നിന്നും രക്ഷിക്കാന്‍?. അതിനുളള സ്ഥലവിസ്തൃതിയുണ്ടോ ആ പ്രദേശത്തിന്? ഉണ്ടാക്കാമെന്നാണോ? സ്ത്രീകള്‍ക്കുവേണ്ടി എത്രായിരം പ്രത്യേക ടോയ്‌ലെറ്റുകള്‍ ഉണ്ടാക്കണം? പശ്ചിമഘട്ടവനനിരകളെ മുഴുവന്‍ വെളുപ്പിച്ച് ആനക്കൂട്ടങ്ങളെയും, കടുവകളെയും മാന്‍പറ്റങ്ങളെയുമെല്ലാം തുരത്തിയോടിച്ച് പട്ടിണിക്കിട്ട് കൊന്നൊടുക്കി നമുക്ക് മഹാനഗരങ്ങള്‍ പണിയാം

എന്റെ പെണ്‍മക്കളോട് ഒരുവാക്ക്ഇതെല്ലാം സ്ത്രീസ്വാതന്ത്ര്യം! ഏതുക്ഷേത്രത്തില്‍ പോകാനും നിങ്ങള്‍ക്കും അവകാശമുണ്ട്.ദേഹശുദ്ധിയോടെ പോകാന്‍ നിങ്ങള്‍ക്കറിയുകയും ചെയ്യാം.പക്ഷേ ഈ ജനസമുദ്രത്തില്‍ച്ചെന്ന്താഴ്ന്ന് കൈകാലിട്ടടിക്കേണ്ട ആവശ്യം ചെറുപ്പകാരികള്‍ക്കില്ല.നിങ്ങളെത്തേടി ആ തിരക്കിലും നീളുന്ന കാമത്തിന്റെ നഖങ്ങള്‍ ഞാന്‍ കാണുന്നു.അവയെ ചെറുക്കാന്‍ ആ കൊടുംതിരക്കില്‍ നിങ്ങള്‍ക്കാവില്ല അതിന്റെ ആവശ്യവുമില്ല.സ്ത്രീ സ്വാതന്ത്ര്യത്തിന്റെയോ, തുല്യാവകാശത്തിന്റെയോ പ്രശ്‌നമല്ലിതെന്നും, എല്ലാ വിശ്വാസങ്ങളെയും തകര്‍ത്തെറിയാന്‍ ഒരു കോടതിക്കും അധികാരമില്ലെന്നും സുഗതകുമാരി ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Tags: sugatha kumari
ShareTweetSendShare

Latest stories from this section

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദ്ദി, യുവതി മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

മകളെ കെട്ടിച്ചു കൊടുക്കാത്തതിൽ വിരോധം: ഹജ്ജിന് പോകാനിരുന്നയാളെ കുത്തിക്കൊന്ന് ബന്ധുവായ യുവാവ്

Discussion about this post

Latest News

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies