ന്യൂഡൽഹി; എമർജിംഗ് മാർക്കറ്റ് ഇൻവസ്റ്റബിൾ മാർക്കറ്റ ഇൻഡക്‌സിൽ(MSCI EM IMI) ചൈനയെ മറികടന്ന് ഇന്ത്യ ഇന്ത്യയുടെ സൂചിക 22.27% ആയി ഉയർന്നപ്പോൾ ചൈനയുടെ സൂചിക 21.58% ആയി കുറഞ്ഞു. ഐഎംഐയിൽ വെയ്‌റ്റേജിന്റെ കാര്യത്തിൽ ഇന്ത്യ ചൈനയെ പിന്തള്ളിയതോടെ ഇന്ത്യൻ ഇക്വിറ്റികൾക്ക് ഏകദേശം 4.5 ബില്യൺ യുഎസ് ഡോളറിന്റെ (37,000 കോടി രൂപ) നിക്ഷേപമുണ്ടാകുമെന്ന് കണക്കാക്കുന്നു. ലോകപ്രസിദ്ധ ധനകാര്യസ്ഥാപനമായ മോർഗൻ സ്റ്റാൻലി നേരത്തെ ഇന്ത്യയുടെ നേട്ടം പ്രവചിച്ചിരുന്നു.
ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതും ഇന്ത്യൻ വിപണി ഉയർച്ച പ്രാപിക്കുന്നതുമാണ് റാങ്കിനെ സ്വാധീനിച്ചത്. ഓഹരിവിപണിയിൽ അസൂയാവഹമായ വളർച്ചയാണ് ഇന്ത്യയ്ക്കുണ്ടയത്. ഈ പോസിറ്റീവ് ട്രെൻഡിന് പ്രധാന കാരണം, 2024-ൽ 47% വർദ്ധിച്ച വിദേശ നേരിട്ടുള്ള നിക്ഷേപം (FDI), കുറയുന്ന ബ്രെന്റ് ക്രൂഡ് വിലകൾ, ഇന്ത്യയിലെ കടന്നുകൊണ്ടിരിക്കുന്ന വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപം (FPI) എന്നിവയാണെന്ന് കണക്കുകളിൽ വ്യക്തമാണ്.
മാർച്ച് 2024 മുതൽ ഓഗസ്റ്റ് 2024 വരെയുള്ള കാലയളവിൽ, MSCI EM-ൽ ഇന്ത്യയുടെ സൂചിക18% നിന്ന് 20% ആയി ഉയരുകയും, ചൈനയുടെത് 25.1% നിന്ന് 24.5% ആയി കുറഞ്ഞു.ഇന്ത്യൻ ഓഹരികളിലേക്ക് ഏകദേശം 4 മുതൽ 4.5 ബില്യൺ യുഎസ് ഡോളർ വരെ നിക്ഷേപങ്ങൾ ലഭിക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ.
Discussion about this post