തിരുവനന്തപുരം:കിഴക്കൻ മധ്യപ്രദേശിന് മുകളിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം കഴിഞ്ഞ ദിവസം ശക്തി കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട് . ഇന്ന് വൈകുന്നേരത്തോടെ മധ്യപ്രദേശിനും ഉത്തർപ്രദേശിനും മുകളിലെത്തി വീണ്ടും തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ കേരളത്തിൽ നിലവിലെ ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് പ്രവചനം.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ പെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ ശക്തമായ മഴയ്ക്കുള്ള സാധ്യത ഇല്ലാത്തതിനാൽ അലെർട്ടുകളുടെ മുന്നറിയിപ്പ് ഇല്ല.
അതേസമയം ഇന്ന് വടക്കൻ തമിഴ്നാട് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലോ ചിലപ്പോൾ 65 കിലോമീറ്റർ വരെ വേഗതയിലോ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്
Discussion about this post