പാലക്കാട്: ജില്ലയിലെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസുള്ള രണ്ട് കുട്ടികളെയും പതിനാലു വയസ്സുള്ള ഒരു കുട്ടിയെയും ആണ് കാണാതായത്.
സുരക്ഷാ ജീവനക്കാര്‍ കാണാതെ ഇവര്‍ മുറികളില്‍ നിന്നും പുറത്ത് പോവുകയായിരുന്നു. കാണാതായതിൽ ഒരു കുട്ടിയെയും പോക്സോ അതിജീവിതയാണ്.
കുട്ടികളെ കാണാതായതോടെ നിര്‍ഭയ കേന്ദ്രം അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്.












