ജമ്മുകശ്മീർ: ഇന്ത്യയുമായി നല്ല ബന്ധം പുലർത്താൻ പാകിസ്താൻ തയ്യാറായിരുന്നെങ്കിൽ ഇന്ത്യ പാകിസ്ഥാന് കൂടുതൽ സഹായം നൽകുമായിരുന്നുവെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരെസ് അസംബ്ലി സെഗ്‌മെൻ്റിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ധഹം.
പാകിസ്ഥാൻ ന്യൂഡൽഹിയുമായി സൗഹൃദബന്ധം വളർത്തിയിരുന്നെങ്കിൽ, ഇസ്ലാമാബാദ് ഐഎംഎഫിനോട് ആവശ്യപ്പെട്ടതിനേക്കാൾ വലിയ സാമ്പത്തിക സഹായ പാക്കേജ് ഇന്ത്യയ്ക്ക് പാകിസ്ഥാന് നൽകാമായിരുന്നുവെന്ന് സിംഗ് അഭിപ്രായപ്പെട്ടു.
2014-15ൽ പ്രധാനമന്ത്രി മോദി ജമ്മു കശ്മീരിൻ്റെ വികസനത്തിനായി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു, അത് ഇപ്പോൾ 90,000 കോടി രൂപയിലെത്തി. പാക്കിസ്ഥാൻ ഐഎംഎഫിൽ നിന്ന് കടാശ്വാസത്തിനായി ആവശ്യപ്പെട്ടതിനേക്കാൾ വളരെ വലുതാണ് തുക,” സിംഗ് പറഞ്ഞു.
‘നമുക്ക് സുഹൃത്തുക്കളെ മാറ്റാം, എന്നാൽ അയൽക്കാരെ മാറ്റാൻ കഴിയില്ല’ എന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പ്രസിദ്ധമായ പരാമർശം റാലിയെ അഭിസംബോധന ചെയ്യവെ രാജ്‌നാഥ് സിംഗ് പരാമർശിച്ചു. എൻ്റെ പാകിസ്ഥാൻ സുഹൃത്തുക്കളേ, എന്തുകൊണ്ടാണ് ബന്ധം വഷളായത്? ഞങ്ങൾ അയൽക്കാരാണ്. ഞങ്ങൾക്ക് നല്ല ബന്ധമുണ്ടെങ്കിൽ, ഐഎംഎഫിനേക്കാൾ കൂടുതൽ സാമ്പത്തിക സഹായം ഞങ്ങൾ നിങ്ങൾക്ക് നൽകുമായിരുന്നു.” അദ്ദേഹം പറഞ്ഞു
Discussion about this post