ധാക്ക: ബംഗ്ലാദേശ് പാകിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും , എന്നാൽ അതൊരിക്കലും 1971 ലെ ഭീകരതകൾ മറന്നു കൊണ്ടായിരിക്കില്ലെന്നും വ്യക്തമാക്കി വിദേശകാര്യ ഉപദേഷ്ടാവ് എംഡി തൗഹിദ് ഹുസൈൻ. ഇടക്കാല ഗവൺമെൻ്റ് പാകിസ്താനുമായുള്ള ഈ ഓർമ്മകൾ മറക്കാനാഗ്രഹിക്കുന്നു എന്ന പ്രചാരണത്തിനിടെയാണ് തൗഹീദ് ഹസ്സന്റെ നിലപാട് വന്നിരിക്കുന്നത്. വിദേശ കാര്യമന്ത്രാലയത്തിനു നേരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.
1971-ൽ നടന്ന സംഭവങ്ങൾ പരാമർശിക്കാനും അതിൽ മാപ്പ് ചോദിക്കാനും അവർ (പാക് സർക്കാർ) ധൈര്യം കാണിച്ചാൽ ബന്ധം എളുപ്പമാകുമെന്ന് ഞാൻ കരുതുന്നു,” വിദേശകാര്യ മന്ത്രാലയത്തിലെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സെപ്തംബർ 25 ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ മുഖ്യ ഉപദേഷ്ടാവ് പ്രൊഫ.മുഹമ്മദ് യൂനുസ് കണ്ടത് കൊണ്ട് ബംഗ്ലാദേശ് എല്ലാം മറന്നുവെന്ന് അർത്ഥമില്ലെന്നും ഹുസൈൻ പറഞ്ഞു.
“അത് ഒരുഔപചാരികമായ കൂടിക്കാഴ്ച മാത്രമായിരുന്നു ” വിദേശകാര്യ ഉപദേഷ്ടാവ് പറഞ്ഞു. “1971 മാറ്റിവെച്ച് ബംഗ്ലാദേശ് നല്ല ബന്ധം കെട്ടിപ്പടുക്കാൻ തയ്യാറാണെന്ന് നിലവിലെ സർക്കാർ ഒരു തരത്തിലും സൂചിപ്പിച്ചിട്ടില്ല. 1971 ൽ സംഭവിച്ചത് എല്ലായ്പ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ തന്നെയുണ്ട് .”
1971-ൽ നിരായുധരായ ബംഗാളി സംസാരിക്കുന്ന ജനങ്ങൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾക്ക് പാകിസ്ഥാൻ ഔപചാരികമായി മാപ്പ് പറയണമെന്നതാണ് എന്നും ബംഗ്ലാദേശിൻ്റെ ഔദ്യോഗിക നിലപാട് തൗഹിദ് ഹുസൈൻ പറഞ്ഞു.
Discussion about this post