ജെറുസലേം; ബങ്കർ ബസ്റ്റർ ആക്രമണത്തിലൂടെ ഹിസ്ബുള്ളഭീകരസംഘടനയുടെ പ്രബലനേതാവെന്ന് അണികൾ വിശേഷിപ്പിക്കുന്ന ജനറൽ ഹസൻ നസ്രള്ളയെ വ്യോമക്രമണത്തിലൂടെ ഇസ്രായേൽ വധിച്ചിരിക്കുകയാണ് 64 കാരനായ ഭീകരനെ കെട്ടിടസമുച്ചയങ്ങൾക്ക് 60 അടി താഴ്ചയിലുള്ള ഭൂഗർഭ അറയിൽവച്ചാണ് കൊലപ്പെടുത്തിയത്. ഇസ്രായേലിന്റെ ചുണക്കുട്ടികൾ ഒരുമ്പട്ട് ഇറങ്ങിയെന്ന് മനസിലാക്കിയ നേതാക്കൾ രക്ഷ തേടി പരക്കം പായുകയാണെന്നാണ് ലക്ഷ്യം. സുരക്ഷിതമായ താവളത്തിലിരുന്ന് പോർവിളിക്കുന്നതാണ് ജീവനും സംഘടനകൾക്കും നല്ലതെന്ന് ഭീകരനേതാക്കൾ മനസിലാക്കിയിരിക്കുന്നു. ഇതാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ തിരോധാനത്തിലേക്കും വഴിമാറിയത്. ഹിസ്ബുള്ള നേതാവിന്റെ കൊലപാതകത്തോടെ ഖമേനി നിന്ന നിൽപ്പിലാണ് അപ്രത്യക്ഷനായിരിക്കുന്നത്. ശത്രുവേത് മിത്രമേതെന്ന് ഈ അവസ്ഥയിൽ മനസിലാക്കാൻ സാധിക്കാത്ത അത്ര ആശയക്കുഴപ്പത്തിലായതിനാൽ വളരെ കുറച്ച് പേർക്ക് മാത്രമേ ഖമേനിയുടെ നിലവിലെ ഒളിയിടത്തെ കുറിച്ച് അറിവുള്ളൂ. ഇസ്രായേലിനെ ഉന്മൂലനം ചെയ്യേണ്ടത് ലോകത്തുള്ള എല്ലാ മുസ്ലീങ്ങളുടെയും കടമയാണെന്ന് ആഹ്വാനം ചെയ്താണ് ഇറാന്റെ ആത്മീയ നേതാവിന്റെ മുങ്ങൽ.
നസ്രള്ളയുടെ മരണത്തോടെ ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം താനാണെന്ന് ഖമേനി മനസിലാക്കി കഴിഞ്ഞു. രാജ്യത്തിനകത്ത് തന്നെയുള്ള സുരക്ഷിത സ്ഥാനത്താണെന്നും അതല്ല സൗഹൃദരാജ്യങ്ങളുടെ തണലിലാണ് ഒളിവ് ജീവിതമെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. കൊടും ഭീകരരെ ചിറകിനടിയിൽ സൂക്ഷിക്കുന്ന പാകിസ്താൻ ഖമേനിയ്ക്ക് ഒളിയിടം നൽകിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. എവിടെ ഒളിച്ചാലും പുകച്ചുപുറത്ത് ചാടിച്ച് കൊലപ്പെടുത്താൻ തയ്യാറായി തന്നെയാണ് മൊസാദ് ഇറങ്ങിയിരിക്കുന്നത്.
അതേസമയം മുൻ ഇറാൻ പ്രസിഡന്റിന്റെ വെളിപ്പെടുത്തലും ഖമേനിയുടെ തിരോധാനവുമായി ചേർത്ത് വച്ച് വായിക്കുന്നവരുണ്ട്. ഇസ്രായേലി ചാരവൃത്തിയെ പ്രതിരോധിക്കാൻ ഇറാനിൽ പ്രവർത്തിക്കുന്ന ദേശീയ രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ ഒരു ഇസ്രായേൽ ചാരനായിരുന്നുവെന്നാണ് മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെ ജാദ് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക യൂണിറ്റിൽ ഡബിൾ ഏജന്റുമാർ പ്രവർത്തിക്കുന്നതായും ഇവർ ഇറാനിയൻ ആണവ പദ്ധതിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ഇസ്രായേലിന് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ മൊസാദ് വിരുദ്ധ രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ മൊസാദ് ഏജന്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മൊസാദിന്റെ പണി കിട്ടാതിരിക്കാൻ കാലേക്കൂട്ടി ഖമേനി സ്ഥലം വിട്ടതിനെ സോഷ്യൽമീഡിയ കണക്കിന് പരിഹസിക്കുന്നുണ്ട്.
Discussion about this post