Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

അമ്മ സത്യം ഇന്ത്യക്കെതിരെ നിൽക്കില്ല; ഇന്ത്യയുടെ സുരക്ഷയ്ക്ക് പ്രശ്നമാകുന്നത് ഒന്നും ചെയ്യില്ല; പണി കിട്ടിയതോടെ മര്യാദക്കാരനായി മുയിസു

by Brave India Desk
Oct 7, 2024, 11:25 am IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യ വിരുദ്ധത മാറ്റിവെച്ച് മര്യാദക്കാരനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യ സന്ദർശനത്തിനിടെ ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മുയിസുവിന്റെ തുറന്ന് പറച്ചിൽ. ഇന്ത്യക്ക് പ്രശ്നമാകുന്ന തരത്തിലുള്ള ഒന്നും തങ്ങൾ ചെയ്യില്ലെന്നും ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒന്നും തങ്ങളുടെ രാജ്യത്ത് അനുവദിക്കില്ലെന്നും മുയിസു വ്യക്തമാക്കി. ഇന്ത്യവിരുദ്ധത പറഞ്ഞ് തിരഞ്ഞെടുപ്പിൽ ജയിച്ച മുയിസു ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് മുട്ടുമടക്കിയത്.

അമൂല്യമായ ബന്ധമാണ്‌ ഇന്ത്യയുമായി ഉള്ളത്. ഏറ്റവും അടുത്ത സുഹൃത്തുമാണ്. ശക്തമായി തന്നെ ബന്ധം തുടരും. ഇന്ത്യക്ക് ഹാനികരമാകുന്ന ഒരു പ്രവൃത്തിയും മാലിദ്വീപിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. മാത്രമല്ല ഇന്ത്യക്കെതിരേയുള്ള ഒരു പ്രവർത്തനങ്ങളും മാലിദ്വീപിൽ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തരത്തിലും ഇന്ത്യയെ ബാധിക്കുന്ന രീതിയിൽ മറ്റ് രാജ്യങ്ങളുമായി ബന്ധമുണ്ടാകില്ലെന്നും മുയിസു ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Stories you may like

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരായതിനാൽ ജനങ്ങളുടെ അഭിപ്രായം മാനിക്കേണ്ടതായുണ്ട്. ചില തീരുമാനങ്ങൾ അങ്ങനെയാണ് ‌ എടുക്കേണ്ടി വന്നത്. പക്ഷേ പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള ശക്തമായ സൗഹൃദം തുടരാനാണ് ആഗ്രഹിക്കുന്നത്. പ്രസിഡന്റ് എന്ന നിലയിൽ എടുത്ത ചില തീരുമാനങ്ങൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ മനസ്സിലാക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മുയിസു വ്യക്തമാക്കി. മാലിദ്വീപ് എപ്പോഴും ഇന്ത്യയുടെ വിശ്വസ്തരായ സുഹൃദ്‌രാജ്യമായി തുടരും. ഒരിക്കലും ഇന്ത്യക്ക് ഹാനികരമായ ഒരു പ്രവർത്തനവും മാലിദ്വീപിൽ നിന്ന് ഉണ്ടാകില്ലെന്നും മുയിസു അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

ഇന്ത്യ ഔട്ട് ക്യാമ്പെയ്നുമായി തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ച മാലിദ്വീപ് പ്രസിഡന്റ് ഇന്ത്യയുടെ ശക്തമായ നയതന്ത്ര തിരിച്ചടിയെ തുടർന്നാണ് നിലപാട് മാറ്റിയത്. മാലിദ്വീപ് ടൂറിസത്തിന് ഇന്ത്യയുടെ സംഭാവന നിർണായകമാണ്. എന്നാൽ മാലിദ്വീപ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതോടെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. സഹകരണം വെട്ടിക്കുറച്ച ഇന്ത്യ മാലിദ്വീപിനേക്കാൾ ലക്ഷദ്വീപിന് പ്രാധാന്യം നൽകണമെന്ന പ്രചാരണം ശക്തമാക്കി. തുടർന്ന് മാലിദ്വീപ് ടൂറിസത്തിന് വൻ തിരിച്ചടിയും നേരിട്ടു. തുടർന്ന് മോദി വിരുദ്ധ പ്രസ്താവനകൾ നടത്തിയ മന്ത്രിമാരെ മാലിദ്വീപ് പുറത്താക്കി. തുടർന്നാണ്‌ ഇന്ത്യ- മാലിദ്വീപ് ബന്ധം വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയത്. പ്രസിഡന്റിന്റെ ഇപ്പോഴത്തെ സന്ദർശനത്തോടെ കൂടുതൽ മഞ്ഞുരുകുമെന്നാണ് മാലിദ്വീപിന്റെ കണക്കുകൂട്ടൽ. എന്നാൽ ജാഗ്രതയോടെ മാത്രമേ ഇനി മാലിദ്വീപുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകൂ എന്നതാണ് ഇന്ത്യയുടെ നിലപാടെന്നാണ് നിരീക്ഷകർ പറയുന്നത്.

Tags: china- maldivesNarendra ModiIndia - Maldivesindiamuhammed muisu
Share9TweetSendShare

Latest stories from this section

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies