ജെ.എന്‍.യു സര്‍വ്വകലാശാലയിലെ അഫ്സല് ഗുരു അനുസ്മരണ പരിപാടിയെ പിന്തുണക്കുന്നവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി പാര്‍ലമെന്റ് ആക്രമണത്തില്‍ ബലിയാടായവരുടെ കുടുംബം പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. ഇവരൊക്കെ യഥാര്‍ത്ഥ രക്തസാക്ഷികളെ അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് ആക്രമത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബം പറയുന്നു.
പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട എ.എസ്.ഐ നാനക്ക് ചന്ദിന്റെ ഭാര്യ ഗംഗാ ദേവി പറയുന്നത് കേള്‍ക്കുക-‘ തീവ്രവാദികളെയാണ് അവര്‍ രക്ഷസാക്ഷികളെന്ന് വിളിയ്ക്കുന്നത്. ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ പാക്കിസ്ഥാനു വേണ്ടിയാണ് പോരാടുന്നത്. വിഷയത്തെ രാഷ്ട്രീയവത്ക്കരിച്ചെന്നും അവര്‍ ആരോപിച്ചു.
മത്ബാര്‍ സിങ് നേഗിയുടെ ഭാര്യ കല്പാ ദേവി പറയുന്നത് പ്രതിഷേധങ്ങള്‍ക്ക് ചിലരുടെ താല്പര്യങ്ങളാണെന്നും ഈ വിഷയം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നുമാണ്. കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ സിങിന്റെ ഭാര്യ ജെയ് വാതി പറയുന്നത് പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ്.
വീഡിയൊ-
Discussion about this post