തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. പരക്കെ മഴ പെയ്യുമെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗത്തിന്റെ നിർദ്ദേശത്തെ തുടർന്ന് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അതെ സമയം കാലാവസ്ഥ മോശമായതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഒക്ടോബര്‍ പത്തിന് നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ പത്തുവരെ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത ഉള്ളതിനാൽ, മത്സ്യ ബന്ധനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് ഞായറാഴ്ച വരെയും , കർണാടക തീരത്ത് ശനിയാഴ്ചയും പോകാൻ പാടില്ലെന്ന് ജാഗ്രതാ നിർദ്ദേശമുണ്ട് . ഈ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയോ ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കുമെന്നാണ് അറിയിപ്പ്.
Discussion about this post