തൃപ്പൂണിത്തുറ:ദളിത് വിദ്യാര്‍ത്ഥിനി ആത്യമഹത്യയ്ക്ക് ശ്രമിച്ച സംഭവം കുറ്റക്കര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട ദളിത് പീഡനസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പോലിസ് സ്റ്റേഷന് മാര്‍ച്ചില്‍ സംഘര്‍ഷം .പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് ലാത്തി വീശി.വനിതാ പ്രവര്‍ത്തകരുള്‍പ്പെടെ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് നാളെ എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.എറണാകുളം ജില്ല കമ്മറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ മാനസീക പീഢനത്തെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം ചര്‍ച്ചയായിരുന്നു. ആത്മഹത്യ കുറിപ്പില്‍ പേരുണ്ടായിട്ടും എസ്എഫ്ഐ നേതാക്കളുടെ പേരില്‍ നടപടി എടുക്കാന്‍ പോലിസ് തയ്യാറാവുന്നില്ലെന്നാണ് ആരോപണം.
തൃപ്പൂണിത്തുറ സിഐ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയതു.
Discussion about this post