തിരുവനന്തപുരം :ഡിജിപി ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്കി.സര്‍ക്കാരിന്റെ അനുവാദമില്ലാതെ സ്വകാര്യ കോളജില്‍ ജോലിചെയ്തുവെന്ന ആരോപണത്തിലാണ് ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടത്. തനിക്കെതിരെ നടപടിയെടുക്കരുത്, തെറ്റ് ചെയ്തിട്ടില്ല, സല്‍കര്‍മമാണ് ചെയ്തത്, അതില്‍ കുറ്റപ്പെടുത്തരുത്. തനിക്കെതിരായ നടപടികള്‍ അവസാനിപ്പിക്കണമെന്നും ഡിജിപി ജേക്കബ് തോമസ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
നേരത്തേ, ചീഫ് സെക്രട്ടറി അയച്ച നോട്ടീസിനു മറുപടി നല്കാന് കൂടുതല്‍ സമയവും രേഖകളും തെളിവുകളും ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ അനുവാദമില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്ത ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍, ചീഫ് സെക്രട്ടറിയോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു കഴിഞ്ഞ 27നാണു ജേക്കബ് തോമസിനു ചീഫ് സെക്രട്ടറി നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Discussion about this post