കോഴിക്കോട്: കേരളത്തില്‍ ജെ.ഡി.യു യു.ഡി.എഫിനൊപ്പം തന്നെയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍. പാര്‍ട്ടി യു.ഡി.എഫില്‍ തന്നെ ഉറച്ചുനില്‍ക്കും. സംഘപരിവാര്‍ ഭീഷണി നേരിടാന്‍ യു.ഡി.എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിജയസാധ്യതയുള്ള സീറ്റുകള്‍ ജെഡിയു ആവശ്യപ്പെടും.
പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.പി.ജയരാജനെതിരെ യു.എ.പി.എ നിയമം ചുമത്തിയതിനെ എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മിസ നിയമം കൊണ്ടുവന്നപ്പോള്‍ രാഷ്ട്രീയമായി അത് ഉപയോഗിക്കില്ലെന്നാണ് പറഞ്ഞതെങ്കിലും ജയപ്രകാശ് നാരായണനും, മൊറാര്‍ജി ദേശായിയും അടക്കമുള്ളവരെ ജയലിലിട്ടു. ടാഡ വന്നപ്പോഴും ഞങ്ങള്‍ എതിര്‍ത്തിരുന്നു, താന്‍ തന്നെ അതിനെ എതിര്‍ത്ത് പാര്‍ലമെന്റില്‍ പ്രസംഗിച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു.ജെ.എന്‍.യു വിഷയത്തില്‍ വീരേന്ദ്രകുമാര്‍ പ്രതിഷേധം അറിയിച്ചു.
Discussion about this post