തിരുവനന്തപുരം: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങള്‍ ഇതുവരെയും കിട്ടിയില്ലെന്ന മാതൃഭൂമി ചാനല്‍ വാര്‍ത്താ അവതാരകന് വേണുവിന്റെ വിശദീകരണം പരിഹാസ്യമാകുന്നു. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യ നശിക്കട്ടെ എന്നിങ്ങെ മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങള്‍ ദേശീയ ചാനലുകള്‍ ആഘോഷിക്കുമ്പോള്‍ മലയാള വാര്‍ത്താ ചാനലുകള്‍ അത് കാണിക്കാത്തത് ചില അജണ്ടകള്‍ വച്ചാണ് എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി ബാബു ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു വേണുവിന്റെ വിശദീകരണം.
ദൃശ്യങ്ങള്‍ മറച്ച് വെക്കേണ്ട കാര്യമില്ലെന്നും, കിട്ടുന്ന മുറക്ക് കാണിക്കുമെന്നുമായിരുന്നു മാതൃഭൂമി അവതാരകന് പറഞ്ഞത്. സംഭവം നടന്നിട്ട് നാല് ദിവസം കഴിഞ്ഞിട്ടും മാതൃഭൂമി പോലുള്ള ഒരു മാധ്യമത്തിന് ഇത്രയും പ്രധാനപ്പെട്ട ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നത് അവിശ്വസനീയമാണെന്നാണ് വാര്ത്താരംഗത്തുള്ളവര് തന്നെ പറയുന്നത്. പ്രധാന ദൃശ്യങ്ങള്‍ മറ്റ് ചാനലുകളില്‍ നിന്ന് കടപ്പാട് വെക്കാതെയോ, വെച്ചോ കോപ്പി ചെയ്ത് കാണിക്കുന്ന പതിവ് മാതൃഭൂമി ഉള്‍പ്പടെയുള്ള ചാനലുകള്‍ ചെയ്യാറുള്ളപ്പോഴാണ്..ചര്ച്ചയ്്ക് വിഷയമായ മുദ്രാവാക്യം വിളിയുടെ ദൃശ്യങ്ങള്‍ ചാനലിന് കിട്ടിയിട്ടില്ല എന്ന വേണുവിന്റെ പ്രതികരണം. ചര്‍ച്ചയില്‍ ഉത്തരം മുട്ടിയപ്പോള്‍ വേണു നുണ പറഞ്ഞ് രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇതിനോടുള്ള സോഷ്യല്‍ മീഡിയയുടെ പ്രതികരണം.സോഷ്യല്‍ മീഡിയകളില്‍ ചിത്രങ്ങള്‍ വൈറലായിട്ടും മാതൃഭൂമിയ്ക്ക് അത് കിട്ടിയിട്ടില്ല എന്ന് പറയുന്നതിലെ പരിഹാസ്യതയും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.
മറ്റ് ദേശീയ അന്തര്‍ദേശീയ ചാനലുകളില്‍ നിന്ന് കോപ്പി ചെയ്ത് ഇനി ദൃശ്യങ്ങള്‍ കാണിക്കാറില്ലെന്നും. കാണിക്കില്ലെന്നും പറയാന്‍ വേണുവിന് കഴിയുമോ എന്ന ചോദ്യവുമുയരുന്നു.
ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല എന്ന് വേണു പറയുന്നതിന്റെ വീഡിയൊ-
https://www.youtube.com/watch?v=zBVHmpoN0so
Discussion about this post