വാഹനങ്ങളോടുള്ള കമ്പത്തിൽ ഒട്ടും പുറകിലുള്ള ആളല്ല മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ്. നടന്റെ ഗ്യാരേജിലേക്ക് മാസങ്ങൾക്ക് മുൻപാണ് ജർമൻ ആഡംബര വാഹന നിർമിതാകാളായ പോർഷെയും സ്‌പോട്‌സ് കാർ മോഡലായ 911 ജി. ടി 3 ടൂറിംഗ് എത്തിയത്. ഇപ്പോഴിതാ ഈ വാഹനത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് പോർഷെ.
പൃഥ്വിരാജും സുപ്രീയയും ചേർന്ന് താക്കേൽ വാങ്ങുന്ന വീഡിയോ ആണ് പോർഷെ പങ്കുവച്ചിരിക്കുന്നത്. ഏറെ പ്രത്യേകതകളുള്ള വാഹനമാണ് പൃഥിയുടെ പോർഷെ 911 ജി ടി 3 ടൂറിംഗ് . വാഹനത്തിന്റെ നിറം താരം തിരഞ്ഞെടുത്തിരിക്കുന്നത് അഗേറ്റ് ഗ്രേ മെറ്റാലിക് എന്നാണ് സൂചന. മാനുവൽ ട്രാൻസ്മിഷൻ വാഹനമായ ഈ മോഡലിൽ ആറ് സ്പീഡ് ഗിയർബോക്‌സാണ് നൽകിയിട്ടുള്ളത്. കേവലം 3.9 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 320 കിലോമീറ്ററാണ്.
മാനുവൽ ഗിയർബോക്‌സ് കാറുകൾ ഇഷ്ടപ്പെടുന്ന ആളുകൾ മാത്രമെ പോർഷെ 911 മാനുവൽ വാങ്ങാറുള്ളൂ. ഇന്ത്യയിൽ വളരെ കുറച്ചു പേർക്ക് മാത്രമാണ് ഇതിന്റെ മാനുവൽ മോഡൽ സ്വന്തമാക്കിയുട്ടുള്ളത്. ഏകദേശം 3.20 കോടി രൂപയാണ് ഇന്ത്യയിൽ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് കണക്കാക്കുന്നത്.
ഉറുസ്, ബി.എം.ഡബ്ല്യു സെവൻ സീരീസ്, മെഴ്‌സിഡീസ് ബെൻസ് ജി-വാഗൺ, മിനി കൂപ്പർ തുടങ്ങി ഒരുപിടി മികച്ച വാഹനങ്ങളും പൃഥിയുടെ കൈവശമുണ്ട്.
Discussion about this post