ആളുകൾ പറയുന്നത് കേൾക്കാം.സ്വർണം വാങ്ങുകയാണെങ്കിൽ ദുബായിൽ പോയി വാങ്ങണം എന്ന്. അവിടെ വില കുറവാണ്എന്നാണ് പൊതുവെ പറയുന്നത്. എന്നാൽ വില കുറവിൽ സ്വർണം കിട്ടുന്ന മറ്റു രാജ്യങ്ങളുമുണ്ട്. ഏന്തൊക്കെയാണ് എന്ന് അറിയോ…?
ഇന്തോനേഷ്യ
ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്തോനേഷ്യയാണ്. ഇന്ത്യയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില 77,700 രൂപയാണെങ്കിൽ ഇന്തോനേഷ്യയിൽ ഇത് 71,880 രൂപയാണ്. അതായത് 1330,266 ഇന്തോനേഷ്യൻ രൂപ. അതായത് 5280 രൂപയുടെ വ്യത്യാസം.
മാലാവി
ആഫ്രിക്കൻ രാജ്യമാണ് മലാവി. വിടെ 10 ഗ്രം സ്വർണത്തിന് 1482,660.70 മലാവിയർൻ കച്വയാണ് .ഇന്ത്യൻ രൂപയിൽ 72,030 രൂപയ ഏകദേശം 5670 രൂപയുടെ വ്യത്യാസം.
ഹോങ്കോങ്
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ കാണുന്നവരാണ് ഹോങ്കോങ്.ആഡംബരം എന്ന നിലയിലാണ് ഇവർ സ്വർണത്തിനെ കാണുന്നത്. ഇവിടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 56,500 രൂപ നൽകണം. 10 ഗ്രാമിന് 72, 050 എച്ച്ഡികെയാണ് . അതായത് 72,050 രൂപ. 5650 രൂപയുടെ വില വ്യത്യാസം.
കംബോഡിയ
കുറഞ്ഞ നിരക്കിൽ സ്വർണം കിട്ടുന്ന മറ്റൊരു രാജ്യമാണ് കംബോഡിയ. ഇന്ത്യയെ അപേക്ഷിച്ച് ഇവിടെ വില കുറവാണ്.
8 ഗ്രാം സ്വർണത്തിന് ഇവിടത്തെ വില 2,542,49 കെഎച്ച്ആർ നൽകണം. ഇന്ത്യൻ രൂപയിൽ 51,655 രൂപ.
ദുബായി , യുഎഇ
മലയാളികൾ ഏറ്റവും കൂടുതൽ സ്വർണവാങ്ങുന്നത് ദുബായി യുഎഇ നിന്നാണ്. ഇന്ത്യയെക്കാൾ വളരെ കുറഞ്ഞ നിലയിൽ സ്വർണം ലഭിക്കുന്നുവെന്നത് തന്നെയാണ് ദുബായിൽ നിന്ന് സർണം വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. ദുബായിൽ നിലവിൽ ഒരു പവൻ സ്വർണത്തിന് 2,358 ദിർഹം നൽകണം. 53,959 ഇന്ത്യൻ രൂപ.
Discussion about this post