ചെന്നൈ : ഒരു വയസ്സ് തികയുന്നതിന് മുൻപ് തന്നെ ലോകത്തിന്റെ നെറുകയിൽ എത്തി ചരിത്രം കുറിച്ചിരിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുമുള്ള ഒരു കൊച്ചു മിടുക്കി. 11 മാസവും 16 ദിവസവും മാത്രം പ്രായമുള്ള റിതന്യ പുഗഴേന്തി എന്ന മിടുക്കിക്കുട്ടി നേടിയിരിക്കുന്നത് ആരും അതിശയിക്കുന്ന ഒരു വേൾഡ് റെക്കോർഡ് ആണ്. ഒരു വയസ്സിനു മുൻപ് തന്നെ വെയിറ്റ് ലിഫ്റ്റിങ്ങിൽ ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് റിതന്യ.
ഏറ്റവും കൂടുതൽ സമയം ഡംബെൽ ഉയർത്തിയ കുട്ടി എന്ന നിലയിലാണ് റിതന്യ ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.
11 മാസവും 16 ദിവസവും പ്രായമുള്ള റിതന്യ 2 കിലോ ഭാരമുള്ള ഡംബെൽ തുടർച്ചയായി 17 സെക്കൻഡ് പിടിച്ചാണ് പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചതെന്ന് ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
പുഗഴ് എന്ന പേരിൽ അറിയപ്പെടുന്ന തമിഴിലെ ടെലിവിഷൻ ഹാസ്യ താരവും നടനുമായ പുഗഴേന്തിയുടെ മകളാണ് ഒരു വയസ്സുകാരി റിതന്യ. കുക്ക് വിത്ത് കോമാളി എന്ന ടെലിവിഷൻ ഷോയിലൂടെ പ്രശസ്തനായ പുഗഴ് സിക്‌സർ, കൈതി, കോക്ക്‌ടെയിൽ, സഭാപതി, മുഹമ്മദ് എന്നിങ്ങനെയുള്ള ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കാഞ്ചീപുരം സ്വദേശികളാണ് പുഗഴും കുടുംബവും.
Discussion about this post