ന്യൂഡൽഹി: നിജ്ജാർ വധ കേസുമായി ബന്ധപ്പെട്ട് ആറ് ഇന്ത്യൻ നയതന്ത്രജ്ഞരെ കാനഡ പുറത്താക്കിയതാണ് എന്ന വാർത്ത സത്യമല്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിദേശ കാര്യ മന്ത്രാലയം വക്താവ് വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇന്ത്യയും കാനഡയും തമ്മിൽ നിലനിൽക്കുന്ന ഏറ്റവും പുതിയ സംഘർഷത്തിൽ വ്യക്തത വരുത്തിയത്.
“ഞങ്ങളുടെ നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാനുള്ള കനേഡിയൻ സർക്കാരിൻ്റെ കഴിവിലുള്ള വിശ്വാസമില്ലായ്മ പ്രകടിപ്പിക്കാൻ ഞങ്ങൾ കാനഡയിലെ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി. തൽഫലമായി, ഞങ്ങളുടെ ഹൈക്കമ്മീഷണറെയും മറ്റ് അഞ്ച് നയതന്ത്രജ്ഞരെയും പിൻവലിക്കാൻ ഞങ്ങൾ തീരുമാനിച്ചു. , ഇതിനെ തുടർന്ന് നയതന്ത്രജ്ഞർ പോകണം എന്ന അഭ്യർത്ഥന കനേഡിയൻ സർക്കാർ അറിയിച്ചു, പക്ഷേ അതിനു മുമ്പ് തന്നെ നയതന്ത്രജ്ഞരെ പിൻവലിക്കാനുള്ള ഞങ്ങളുടെ തീരുമാനം എടുത്തിരുന്നു.”
ഇതിന്റെ അന്തരഫലങ്ങൾ എന്തായിരിക്കും എന്ന് ചോദിച്ചാൽ. ഇന്ത്യയും കാനഡയും തമ്മിൽ ശക്തമായ സാമ്പത്തിക ബന്ധം നിലനിൽക്കുന്നുണ്ട്. അവരുടെ പെൻഷൻ ഫണ്ടുകൾ ഇന്ത്യയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. വലിയ അളവിൽ ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിൽ പഠിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ഈ വിഷയം എത്രയും പെട്ടെന്ന് ട്രൂഡോ സർക്കാർ പരിഹരിച്ചാൽ നല്ലത്
എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു,
Discussion about this post