മഞ്ഞും പിന്നാലെയുള്ള ചൂടും കലർന്ന ഒരു പ്രത്യേക കാലാവസ്ഥയാണ് ഇപ്പോൾ. ഈ കാലാവസ്ഥയിൽ പാമ്പുകൾക്ക് പുറത്തിറങ്ങാൻ ബെസ്റ്റ് സമയമാണ്. അതിനാൽ ജനങ്ങൾ ജാഗ്രതാ പുലർത്തമെന്ന മുന്നറിയിപ്പുമായി വനംവകുപ്പ് .
സാധാരണ വനംമേഖലകളിൽ മാത്രമാണ് പാമ്പുകളെ കണ്ടുവന്നിരുന്നത്. ഇപ്പോൾ ഇവ നാട്ടിൻ പുറങ്ങളിൽ ധാരളമായി കണ്ടുവരുന്നു. പ്രളയത്തിന് ശേഷമാണ് ഇവ നാട്ടിൻ പുറങ്ങളിൽ കൂടുതലായി കണ്ടു തുടങ്ങിയത് എന്ന് വനം വകുപ്പ് പറയുന്നു. എന്നാൽ ഇപ്പോൾ വ്യത്യസ്ത തരത്തിലുള്ള പാമ്പുകളെയാണ് കണ്ടു വരുന്നത് എന്ന് നാട്ടുകാർ പറയുന്നു.
ഒക്ടോബർ മുതൽ പാമ്പുകളുടെ പ്രജന കാലമാണ്. ഈ സമയങ്ങളിൽ പെൺ പാമ്പുകളുടെ ഫിറോമോണുകളിൽ ആകൃഷ്ടരായി ആൺ പാമ്പുകൾ തേടിയിറങ്ങുന്ന സമയമാണിത്. അതുകൊണ്ടാണ് ജാഗ്രത പാലിക്കണം എന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ സമയങ്ങളിൽ ശീതരക്തമുള്ള പാമ്പുകൾ തണുപ്പ് കിട്ടാനായി ഞെട്ടോട്ടം ഓടുന്നു. ഈ സമയത്ത് ആളുക്കൾ ഇവയെ കയറി ചവിട്ടുന്നതിലൂടെ ഇവ ആഞ്ഞ് കൊത്തുന്നതിന് ഇടയാകുന്നു.
ഈ സമയങ്ങളിൽ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ പരമാവധി ശ്രമിക്കുക. കെട്ടിടങ്ങളുടെ മുകളിലേക്ക് വളർന്നുനിൽക്കുന്ന മരങ്ങളുടെ ശിഖിരങ്ങൾ വെട്ടുക , രാത്രി സമയങ്ങളിൽ വെളിച്ചം ഇല്ലാതെ പുറത്ത് ഇറങ്ങാതെ സൂക്ഷിക്കുക എന്നാണ് വനം വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്.
Discussion about this post