ഡല്‍ഹി: ജെ.എന്‍.യു സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ സര്‍വ്വകലാശാലയ്ക്ക് സമീപമുള്ള ജനങ്ങളും ആശങ്കയിലാക്കിയിരിക്കുകയാണ്. സര്‍വ്വകലാശാലയുടെ സമീപ പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും വാടകയ്ക്ക് വീടുകള്‍ നല്‍കിയിരുന്ന വീട്ടുടമസ്ഥര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അവരെ ഒഴിപ്പിയ്ക്കുകയാണ്.
പല വിദ്യാര്‍ത്ഥികളോടും താമസം മാറിപ്പോകാനും കുറച്ച് ദിവസത്തേക്കെങ്കിലും അവിടെ നിന്ന് മാറി നില്‍ക്കാനുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ക്യാമ്പസ് എന്ന പ്രചാരണമുയരുന്ന സാഹചര്യത്തിലാണിത.
ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ എന്ന രീതിയിലാണ ഇവിടത്തെ ജനങ്ങള്‍ തങ്ങള്‍ തിരിച്ചറിയുന്നത് അഭിഷേക് എന്ന വിദ്യാര്‍ത്ഥി പറയുന്നു. അഭിഷേകിനോടും താമസം മാറാന്‍ ഉടമ പറഞ്ഞിട്ടുണ്ട്. മറ്റൊരു താമസ സ്ഥലം ശരിയാക്കാനുള്ള സമയം പോലും അനുവദിക്കാതെ മുറിവിട്ടു പോകാനാണ് കെട്ടിടം ഉടമകള്‍ പറയുന്നതെന്നും അഭിഷേക് പറയുന്നു.
അഞ്ച് വര്‍ഷമായി സര്‍വ്വകലാശാലയ്ക്ക് സമീപം താമസിച്ചുവരുന്ന മുഷ്താഖ് പറയുന്നത് ചച്ചക്കറി കടയില്‍ പോകാന്‍ പോലും ഇപ്പോള്‍ സുരക്ഷിതത്വമില്ലെന്നാണ്.
Discussion about this post