രാജ്യത്തെ ജനങ്ങൾ മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ വലിയ വിശ്വാസമാണ് അർപ്പിച്ചിരിക്കുന്നത് എന്ന് ജമ്മുകശ്മീർ ബിജെപി പ്രസിഡൻ്റ് രവീന്ദർ റെയ്ന. വിവിധ ഏജൻസികളും ചാനലുകളും സർവകളും അനുസരിച്ച് ബിജെപി നടത്തിയ ഭൂരിപക്ഷത്തിൽ വിജയിക്കും. നാളെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ വലിയ വിശ്വാസമാണ് അർപ്പിച്ചിരിക്കുന്നത്.
കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിലാണ് മോദി കുടികൊള്ളുന്നത് .
10 വർഷമായി രാജ്യത്തെ സേവിച്ചു കൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി. അദ്ദേഹം രാജ്യസേവകനാണ് എന്നും രവീന്ദർ റെയ്ന കൂട്ടിച്ചേർത്തു.
2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി 352 സീറ്റുകൾ നേടി. ഇക്കുറി എൻഡിഎ ഇതിനും കൂടുതൽ സീറ്റുകൾ വാങ്ങുമെന്നാണ് എക്സിറ്റ്പോൾ പ്രവചിക്കുന്നത്. 2014 തിരഞ്ഞെടുപ്പിന് അപേക്ഷിച്ച് 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി എൻഡിഎ സീറ്റുകളുടെ എണ്ണം മെച്ചപ്പെടുത്തി . ഇത്തവണ അത് വീണ്ടും മുകളിലേക്ക് ഉയർത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ബിജെപി .
ഏപ്രിൽ 19 മുതൽ 7 വരെ ഘട്ടങ്ങളിലാണ് ലോക്സഭ തിരഞ്ഞെടുപ്പ് നടന്നത്. ഇന്നലത്തോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. ഇതിനു ശേഷമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നത്. എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ വിജയമാണ് എല്ലാ ഏജൻസികളും പ്രവചിച്ചിരിക്കുന്നത്. ഏതെങ്കിലും നാലിന് വോട്ടെണ്ണും .
Discussion about this post