കോഴിക്കോട്: പയ്യോളിയിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കെഎസ്‌യു പ്രവർത്തകൻ അറസ്റ്റിൽ. പള്ളിക്കര പോറോത്ത് സൗപർണികയിൽ എ.എസ് ഹരിഹരനെയാണ് അറസ്റ്റ് ചെയ്തത്. 22 കാരിയായ യുവതിയെ ആണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം പയ്യോളി ടൗണിന് സമീപം ആയിരുന്നു സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ ഇയാൾ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. ഇതോടെ യുവതി കുടകൊണ്ട് യുവാവിനെ തട്ടി മാറ്റി ഓടി. ഹരിഹരൻ പിന്തുടർന്നതോടെ യുവതി സമീപത്തെ കെട്ടിടത്തിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ എത്തിയ ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഉടൻ തന്നെ യുവതി പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി. പരാതിയിൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹരിഹരനെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
Discussion about this post