ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരം നിലനിർത്താൻ ഒരുങ്ങുന്നു . ബിജെപി 30 സീറ്റുകളിൽ ലീഡ് ചെയ്യുന്നു .അരുണാചലിൽ ബിജെപി ഇതിനകം 10 സീറ്റുകൾ എതിരില്ലാതെ നേടിയിട്ടുണ്ട് .
എൻപിപി 4 സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും മറ്റുള്ളവർ 5 സീറ്റുകളിലും മുന്നേറുകയാണ്.
സിക്കിമിൽ 32 നിയമസഭാ സീറ്റുകളാണ് ഉള്ളത്. ഇവിടെ ക്രാന്തികാരി മോർച്ചയാണ് മുന്നേറുന്നത്. 24 സീറ്റിലാണ് ലീഡ്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
60 നിയമസഭാ സീറ്റുകൾ ആണ് അരുണാചൽ പ്രദേശിൽ ഉള്ളത്. 2019ലെ തിരഞ്ഞെടുപ്പിൽ 41 സീറ്റുകൾ ആയിരുന്നു ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസ് സീറ്റുകളും ജെഡിയും 7 സീറ്റുകളിലും എൻപിപി 5 സീറ്റുകളുമാണ് വിജയം നേടിയത്.
Discussion about this post