കണ്ണൂര്: എഡിഎം നവീൻ ബാബു ആത്മഹത്യാ ചെയ്ത കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇന്ന് കീഴടങ്ങിയേക്കുമെന്നു സൂചന. അന്വേഷണ സംഘത്തിന് മുമ്പാകെ എത്താൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ സമ്മർദ്ദം ശക്തമാകുന്നു . ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. എന്നാൽ അതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് നേതൃത്വം ദിവ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത് .
തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ പി പി ദിവ്യ ഒളിവിൽ കഴിയുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട് എന്നാണ് ഉന്നത നേതൃത്വത്തിന്റെ വിലയിരുത്തൽ.
അതേസമയം എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. ഇതുകൂടാതെ കണ്ണൂർ റേഞ്ച് ഡിഐജിക്ക് അന്വേഷണത്തിൻ്റെ മേൽനോട്ട ചുമതലയും നൽകിയിട്ടുണ്ട്.
Discussion about this post