കൊച്ചി: എറണാകുളത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരണപെട്ടു, ബാക്കി മൂന്ന് പേരുടെ സ്ഥിതി ഗുരുതരമായി തുടരുന്നു. എറണാകുളം ഇരുമ്പനത്ത് ഇന്ന് രാവിലെയാണ് അപകടം നടന്നത്. ജോഷ് എന്നയാളാണ് മരണപ്പെട്ടത്. അജിത്, രഞ്ജി, ജിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. നിലവിൽ ഇവരെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സിമന്റ് ലോഡുമായി വന്ന ടോറസ് ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല
Discussion about this post