അയണ്‍ ബോക്‌സില്‍ അഴുക്ക് പിടിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് തക്ക സമയത്ത് നീക്കം ചെയ്തില്ലെങ്കില്‍ തുണികളില്‍ ഈ അഴുക്ക് പിടിക്കാനും അയണ്‍ ചെയ്യുമ്പോള്‍ തുണികള്‍ കരിയാനുമുള്ള സാധ്യതയുണ്ട്. എന്ത് ഈ അഴുക്ക് നീക്കം ചെയ്യാനുള്ള എളുപ്പമാര്‍ഗ്ഗം. അല്‍പ്പം ടൂത്ത് പേസ്റ്റ് തന്നെയാണ് ഇതിനുള്ള പരിഹാരം. ഇതുകൊണ്ട് എന്തു ചെയ്യാമെന്ന് നോക്കാം.
സാധാരണ ടൂത്ത് പേസ്റ്റ് എടുത്ത് അയണ്‍ ബോക്‌സിന്റെ സോള്‍ പ്ലേറ്റില്‍ തേച്ചുപിടിപ്പിക്കുക. . മൂന്ന് മിനിറ്റ് നേരം ടൂത്ത്‌പേസ്റ്റ് അതേനിലയില്‍ പ്രതലത്തില്‍ തുടരാന്‍ അനുവദിക്കണം. വൃത്തിയുള്ള മൃദുവായ തുണിയെടുത്ത് വൃത്താകൃതിയില്‍ പേസ്റ്റ് തുടച്ചുനീക്കാം. പേസ്റ്റ് പൂര്‍ണമായി നീക്കം ചെയ്തു എന്ന് ഉറപ്പാക്കിയ ശേഷം അയണ്‍ ബോക്‌സിലെ സ്റ്റീം മോഡ് ഓണ്‍ ചെയ്ത് ചൂടാക്കുക. ഉപയോഗമില്ലാത്ത ഒരു തുണിയെടുത്ത് മൂന്ന് മുതല്‍ അഞ്ചു മിനിറ്റ് നേരം വരെ സ്റ്റീം ചെയ്ത് വെന്റുകളില്‍ അവശേഷിക്കുന്ന ടൂത്ത്‌പേസ്റ്റും വളരെ എളുപ്പത്തില്‍ നീക്കം ചെയ്യാം.
മറ്റ് മാര്‍ഗ്ഗങ്ങള്‍
ആദ്യം ഒരു പേപ്പര്‍/ബ്രൗണ്‍ പേപ്പര്‍ എടുക്കുക. ഇതിനു മുകളിലേക്ക് അല്‍പം ഉപ്പുപൊടി വിതറാം. അയണ്‍ ബോക്‌സ് ഏറ്റവും ഉയര്‍ന്ന താപനിലയില്‍ ചൂടാക്കണം. വസ്ത്രങ്ങള്‍ തേക്കുന്നതുപോലെ വൃത്താകൃതിയില്‍ അയണ്‍ ബോക്‌സ് പേപ്പറിന് മുകളിലൂടെ നീക്കുക. കറകള്‍ നീങ്ങി സോള്‍ പ്ലേറ്റ് വൃത്തിയാക്കുന്നതുവരെ ഇത് തുടരാം. പിന്നീട് ബോക്‌സ് അണ്‍പ്ലഗ് ചെയ്ത് ചൂട് പൂര്‍ണമായും നീങ്ങാന്‍ സമയം നല്‍കുക. അതിനുശേഷം മൃദുവായ ഉണങ്ങിയ തുണിയെടുത്ത് സോള്‍ പ്ലൈറ്റ് നന്നായി തുടയ്ക്കണം.
ബേക്കിംഗ് സോഡയും ഈ കറ നീക്കാന്‍ നല്ലതാണ്. ഒരു ബൗളില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡയും ഒരു സ്പൂണ്‍ ഡിസ്റ്റില്‍ഡ്/ഫില്‍റ്റേര്‍ഡ് വെള്ളവും എടുത്ത് പേസ്റ്റ് രൂപത്തില്‍ മിശ്രിതം തയ്യാറാക്കാം. പരന്ന പ്രതലമുള്ള മൃദുലമായ വസ്തു ഉപയോഗിച്ച് ഈ പേസ്റ്റ് അയണ്‍ ബോക്‌സിന്റെ സോള്‍ പ്ലേറ്റില്‍ തേച്ചു പിടിപ്പിക്കണം. എന്നാല്‍ സ്റ്റീം വെന്റുകള്‍ക്കുള്ളില്‍ പേസ്റ്റ് കടന്നുപോകാതെ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. അഞ്ചുമിനിറ്റ് നേരം പേസ്റ്റ് സോള്‍ പ്ലേറ്റില്‍ തുടരാന്‍ അനുവദിക്കുക. പിന്നീട് അല്‍പം നനവുള്ള മൈക്രോ ഫൈബര്‍ തുണി കൊണ്ട് തുടച്ചുനീക്കാം.










Discussion about this post