Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം’; 5000 പ്രണയിനികളുണ്ടെന്ന് പറയാൻ തലയ്ക്ക് ആൾതാമസമില്ലേ? ഊളംപാറയ്ക്ക് അയക്കണം;വെള്ളാപ്പള്ളി നടേശൻ 

by Brave India Desk
Mar 10, 2026, 12:09 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ മന്ത്രിസഭയ്ക്ക് തന്നെ ഒരു ‘പുഴുക്കുത്ത്’ ആണെന്നും പെണ്ണിനോടും പൊന്നിനോടും അദ്ദേഹത്തിന് അമിതമായ താൽപ്പര്യമാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. മന്ത്രി സ്ഥാനത്തിരിക്കുമ്പോൾ പുലർത്തേണ്ട മാന്യതയോ നിലവാരമോ ഗണേഷിനില്ല. സ്വന്തം കുടുംബത്തോടും ഭാര്യയോടും നീതി കാണിക്കാത്ത ഇത്തരമൊരു വ്യക്തിയെ മന്ത്രിസഭയിൽ വെച്ചുപൊറുപ്പിക്കുന്നത് സർക്കാരിന്റെ ഇമേജ് തകർക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഗണേഷ് കുമാറിന്റേത് വഷളായ രീതിയാണെന്നും ഇത്രയും ‘തറ’യായ ഒരു മന്ത്രിയെ വേറെ കാണാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. “ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് മാത്രം കാര്യമില്ല. മാന്യതയും മര്യാദയും വേണം. തനിക്ക് അയ്യായിരം പ്രണയിനികൾ ഉണ്ടെന്ന് തലയിൽ ആൾതാമസം ഉള്ളവർ പറയുമോ? ഇയാളെ ഊളംപാറയിലല്ലേ അയക്കേണ്ടത്?” – വെള്ളാപ്പള്ളി ചോദിച്ചു. ഭാരതീയ സംസ്കാരത്തിന് നിരക്കാത്ത പ്രവർത്തികളാണ് ഗണേഷിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. മുൻപ് യുഡിഎഫ് ഭരണകാലത്തും സമാനമായ വിവാദങ്ങൾ ഉണ്ടായ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങൾക്ക് തൃപ്തികരമായ ഒരു തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും അതിൽ നീതിയുണ്ടാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

സ്വന്തം നിലയിൽ ക്യാമറയും ആളുകളെയും കൊണ്ടുവന്ന് താനാണ് ‘നമ്പർ വൺ മന്ത്രി’ എന്ന് പത്രങ്ങളിൽ അടിച്ചുവന്ന ചരിത്രം എല്ലാവർക്കും അറിയാവുന്നതാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ഇമേജ് ബിൽഡ് ചെയ്യാൻ നടത്തുന്ന ഇത്തരം നാടകങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അടക്കം ആരോപണങ്ങൾ ഉയർന്നുനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ, ഗണേഷ് കുമാറിനെപ്പോലൊരാളെ സംരക്ഷിക്കുന്നത് എൽഡിഎഫിന് ഗുണകരമാകില്ല. പത്തനാപുരത്തെ വീട്ടിൽ നടന്ന കാര്യങ്ങളും കുടുംബത്തോടും വീട്ടുകാരോടും അദ്ദേഹം ചെയ്തതൊക്കെ താൻ ഇപ്പോൾ പറയുന്നില്ലെന്നും എന്നാൽ മന്ത്രിയായപ്പോഴെങ്കിലും നിലവാരം കാത്തുസൂക്ഷിക്കണമായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Tags: ganesh kumarVellappally natesan
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies