തൃശ്ശൂർ: കേരളത്തിലേത് അനാവശ്യ ഉപതിരഞ്ഞെടുപ്പ് ആണെന്ന് സംവിധായകൻ ലാൽ ജോസ്. വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചേലക്കര മണ്ഡലത്തിലാണ് അദ്ദേഹത്തിന് വോട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് നാട്ടിൽ എത്തിയത്. അന്റാർട്ടിക്കയിൽ ആയിരുന്നു. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് വേണ്ടിയാണ് ഇവിടേയ്ക്ക് വന്നത്. ഇവിടേയ്ക്കുള്ള യാത്രയിൽ പ്രചാരണങ്ങൾ കണ്ടു. അന്റാർട്ടിക്കയിലേക്ക് പോകുമ്പോൾ വഴിയിൽ രമ്യ ഹരിദാസിനെ കണ്ടിരുന്നു. സംസാരിച്ച ശേഷമായിരുന്നു യാത്ര തുടർന്നത്. എന്റെ സിനിമയിലും രാഷ്ട്രീയം ഉണ്ട്. എല്ലാ സിനിമയും സംസാരിക്കുന്നത് രാഷ്ട്രീയം ആണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് കരുതുന്നില്ല. തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകുക സ്വാഭാവികം ആണ്. ഒരു പരാതിയും ഇല്ലാതെ ഭരിക്കാൻ കഴിയില്ലെന്നും ലാൽ ജോസ് പറഞ്ഞു. കേരളത്തിലേത് അനാവശ്യ ഉപതിരഞ്ഞെടുപ്പ് ആണ്. അനാവശ്യ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കണം. ഒരുപാട് പണം വെറുതെ ചിലവാകുന്നുണ്ടെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
Discussion about this post