സോഷ്യൽമീഡിയയിൽ ടെൻഡിംഗാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്നതിനാൽ തലപുകച്ചാലോചിക്കേണ്ടി വരുന്ന നിരവധി ചിത്രങ്ങളുണ്ട്. കാണുന്നത് പോലെ അത്ര ലളിതമല്ല ചിത്രങ്ങളൊന്നും. നിങ്ങളുടെ രഹസ്യ ശക്തികൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളുണ്ട്. ഒരു വ്യക്തിത്വ സവിശേഷതകൾ വെളിപ്പെടുത്തുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകളുടെ അടിസ്ഥാനം വ്യത്യസ്ത ആളുകൾ ചിത്രങ്ങളെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാണ്. ഈ ചിത്രങ്ങളിൽ ഭൂരിഭാഗവും സാധാരണയായി ഒന്നിലധികം വിധങ്ങളിൽ കാണാൻ കഴിയുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കുന്നു.സോഷ്യൽമീഡിയ ആകെ കത്തിപ്പടർന്നിരിക്കുകയാണ് റെഡ്ഡിറ്റിൽ ഒരാൾ പങ്കുവച്ച ചിത്രം. ഒപ്റ്റിക്കൽ ഇല്യൂഷനെ കുറിച്ചുള്ള സജീവമായ ചർച്ചകൾക്ക് തുടക്കമിട്ട ഈ ചിത്രം നൽകുന്ന പരീക്ഷണത്തിൽ തോറ്റ് മടങ്ങിയവരാണ് അധികവും.
വർണാഭമായ കർട്ടൻ,വാതിൽ,ബക്കറ്റ്,ഒരു ബ്രഷ് പിടിച്ചിരിക്കുന്ന ചുവന്ന മുടിയുള്ള സ്ത്രീ എന്നിവ അടങ്ങിയ ഒരു ചിത്രമാണ് സോഷ്യൽമീഡിയയിൽ കോലാഹലം ഉണ്ടാക്കുന്നത്. ഈ ചിത്രത്തിൽ എവിടെയോ ഒരു പൂച്ചക്കുട്ടി ഒളിഞ്ഞിരിപ്പുണ്ടെന്നും അതിനെ കണ്ടെത്താനുമാണ് വെല്ലുവിളി.
എത്ര ശ്രമിച്ചിട്ടും കണ്ടെത്താനായില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. ചില ക്ലൂകൾ തരാം. ഫോൺ വലത്തേക്ക് ചരിക്കുക, പൂച്ച ഭിത്തിയിലിരിക്കുന്നത് കാണാം. സ്ത്രീയുടെ ചെവിയോട് ചേർന്ന ഭാഗത്ത് കാണുന്നില്ലേ…
Discussion about this post