ഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട അഞ്ച് ജെഎന്‍യു വിദ്യാര്‍ഥികളോടും നിരപരാധിത്വം തെളിയിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി ആവശ്യപ്പെട്ടു. ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയതിനാണ് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടത്,അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കേണ്ടിയിരിക്കുന്നുവെന്നും ബസി വ്യക്തമാക്കി. നിരപരാധികള്‍ ആണെങ്കില്‍ ആരേയും ഭയക്കേണ്ട ആവശ്യമില്ല ,അന്വേഷണത്തോട് സഹകരിച്ച് പോലീസില്‍ കീഴടങ്ങുകയാണ് വേണ്ടത്. അന്വേഷണ സംഘം കാര്യങ്ങള്‍ ശരിയായ വഴിക്കുതന്നെ നീക്കിക്കോളുമെന്നും ബസി പറഞ്ഞു.
ഒളിവില്‍പോയ അഞ്ച് വിദ്യാര്‍ഥികളും ഞായറാഴ്ച രാത്രിയില്‍ സര്‍വകലാശാല കാമ്പസില്‍ എത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടു. കാമ്പസിനുള്ളില്‍ കടക്കാന്‍ പോലീസിന് വൈസ് ചാന്‍സലര്‍ അനുമതി നല്‍കിയില്ല.അതേസമയം, ജനങ്ങള്‍ തല്ലിക്കൊല്ലുമെന്ന ഭയത്തെ തുടര്‍ന്നാണ് തങ്ങള്‍ ഒളിവില്‍പോയതെന്നും പോലീസിനെ ഭയന്നല്ലെന്നും ജെഎന്‍യുവില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ പറഞ്ഞു. ഉമര്‍ ഖാലിദ്, അനന്ത് പ്രകാശ് നാരായണ്‍, അശുതോഷ് കുമാര്‍, രാമ നാഗ, അനിര്‍ഭന്‍ ഭച്ചാചാര്യ എന്നിവരാണ് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടതിനെത്തുടര്‍ന്ന് ഫെബ്രുവരി 12ന് ആണ് വിദ്യാര്‍ത്ഥികള്‍ ഒളിവില്‍ പോയത്.
Discussion about this post