ഡല്‍ഹി: പാവങ്ങളുടെയും കര്‍ഷകരുടെയും ക്ഷേമത്തിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. എല്ലാവര്ക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നതാണ് സര്‍ക്കാര്‍ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ നയപ്രഖ്യാപനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന് പരിഗണന നല്‍കും. ദളിതര്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള നിയമം ശക്തിപ്പെടുത്തി. എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങുന്ന പദ്ധതി വിജയമായിരുന്നു. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ കൈ പിടിച്ചുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത നടപടി സ്വീകരിയ്ക്കും.
പാര്‍ലമെന്റ് ക്രിയാത്മക ചര്‍ച്ചകളുടെ വേദിയാക്കണം. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് ഭൂഷണമല്ല. പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും പാത പാര്‍ലമെന്റംഗങ്ങള്‍ തേടണമെന്നും അദ്ദേഹം പറഞ്ഞു.
നയപ്രഖ്യാപനത്തിലെ പ്രധാന ഭാഗങ്ങള്‍-
മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മുദ്ര, സ്കില്‍ ഇന്ത്യ പദ്ധതികള്‍ വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് നമ്മുടെ ശ്രമം.
6.3% വളര്‍ച്ചയിലൂടെ ഏറ്റവും ഉയര്‍ന്നതോതില്‍ ക്ഷീരോല്പ്പാദനം നടത്തുന്ന രാജ്യമെന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തി.
ഗ്രാമ വികസനമാണ് കൂടുതല്‍ മുന്‍ഗണന നല്‍കും.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ 39% വര്‍ധനവുണ്ടായി. ആഗോള നിക്ഷേപ കാലാവസ്ഥ മോശം പ്രവണത കാണിച്ചപ്പോഴാണിത്.
എല്ലാവര്ക്കും വീട് എന്ന ആശയം സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു.
മൂന്ന് സാമുഹിക സുരക്ഷാ പദ്ധതികളും പെന്ഷന് സ്കീമും എന്റെ സര്‍ക്കാര്‍ പുറത്തിറക്കി.
സബ്സിഡി പണം നേരിട്ട് കൈമാറുന്ന 42 പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നു.
ലോകത്തെ ഏറ്റവും വലിയ പണം കൈമാറ്റ പദ്ധതിയായി നമ്മുടെ പഹല്‍ (എല്‍പിജി സബ്സിഡി നേരിട്ടു ബാങ്ക് അക്കൗണ്ടുകളിലേക്കു
കൈമാറുന്ന പദ്ധതി) മാറി. 15 കോടി ഉപയോക്താക്കളാണ് ഇതിനുള്ളത്.
2015ല്‍ ഉയര്‍ന്ന തോതില്‍ നാം യൂറിയ ഉല്‍പ്പാദിപ്പിച്ചു. മൃഗ സംരക്ഷണം, ക്ഷീരോല്പ്പാദനം, മല്‍സ്യം തുടങ്ങിയ മേഖലകളുടെ പ്രാധാന്യം സര്‍ക്കാര്‍ മനസ്സിലാക്കുന്നു.
നയീ മന്‍സില്‍ സ്കീമിനു കീഴില്‍ 20,000 മദ്രസ വിദ്യാര്‍ഥികളാണ് സ്കില്‍ പരിശീലനത്തിനു വിധേയമാകുന്നത്.
Discussion about this post