ഗ്യാസ് സ്റ്റൗവിലെ തീനാളത്തിന്റെ തീവ്രത കുറയുന്നത് ഒരു പ്രശ്നം തന്നെയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നിരന്തരമായി ഉപയോഗിക്കുമ്പോള്‍ എപ്പോഴും സ്റ്റൗ വൃത്തിയാക്കാന്‍ പറ്റണമെന്നില്ല. അതിനാല്‍ പൊടികളും മറ്റും അടിഞ്ഞാണ് തീ കുറയുന്നത്. എന്നാല്‍ ഇതെങ്ങനെ പരിഹരിക്കാന്‍ കഴിയുമെന്ന് നോക്കാം.
ബര്‍ണറില്‍ നിന്നും ആവശ്യത്തിന് തീ വരാത്ത അവസ്ഥ ഉണ്ടാകാനുള്ള കാരണം ട്യൂബിനകത്ത് ചെറിയ പൊടികളോ മറ്റോ അടിയുന്നത് കൊണ്ടുമാകാം. ഇതിനായി ആദ്യം ട്യൂബ് ക്ലീന്‍ ചെയ്യുന്നതിന് മുമ്പ് സ്റ്റൗവില്‍ നിന്നും ബര്‍ണറിന്റെ എല്ലാ ഭാഗങ്ങളും അഴിച്ചെടുത്ത് മാറ്റുക. സിലിണ്ടറില്‍ നിന്നും സ്റ്റൗവിലേക്ക് കണക്ട് ചെയ്തു വെച്ചിട്ടുള്ള പൈപ്പിന്റെ സ്റ്റീല്‍ ഭാഗത്തെ ഓട്ടകളില്‍ ഒരു സൂചി ഉപയോഗിച്ച് ചെറുതായി കുത്തി കൊടുക്കുക. ഇത് ആ ഭാഗത്തെ പൊടികളെ മാറ്റും.
കൗണ്ടര്‍ ടോപ്പിന് മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറകളും മറ്റും കളയാനായി ടൂത്ത് പേസ്റ്റും ഉപയോഗിക്കാം. ഒരു സ്ക്രബ്ബറില്‍ അല്പം ടൂത്ത്പേസ്റ്റ് എടുത്ത് അത് സ്റ്റൗവിന്റെ എല്ലാ ഭാഗങ്ങളിലും നല്ലതുപോലെ തേച്ചുപിടിപ്പിച്ച് തുടച്ചു കളയാവുന്നതാണ്. സ്റ്റൗ മുഴുവനായും ക്ലീന്‍ ചെയ്ത ശേഷം അതിന് ചുറ്റും അല്പം പൗഡര്‍ വിതറി കൊടുക്കുകയാണെങ്കില്‍ ചെറിയ പ്രാണികളുടെ ശല്യം ഇല്ലാതാക്കാനും സാധിക്കുന്നതാണ്.
ഒരു പാത്രത്തില്‍ അല്പം ഉപ്പും, ടൂത്ത് പേസ്റ്റും, വിനാഗിരിയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തിട്ട് ഈ മിശ്രിതം ലൈറ്ററിലും തേച്ചു കൊടുക്കാം. അതുവഴി ലൈറ്ററും വൃത്തിയാകും.
Discussion about this post