സീരിയലുകള്‍ എൻഡോസള്‍ഫാനെ പോലെ സമൂഹത്തിന് മാരകമാണ് എന്ന നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന പ്രേം കുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ധര്മ്മജൻ ബോള്‍ഗാട്ടി. പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ എന്നായിരുന്നു ധര്‍മ്മജന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടന്റെ വിമര്‍ശനം.
‘ഇതിനികം ഞാൻ മൂന്ന് ടെലിവിഷൻ സീരിയലുകള്‍ എഴുതിയിട്ടുണ്ട്. എനിക്ക് അത് അഭിമാനം ആണ്. സീരിയലിനെ എൻഡോസള്‍ഫാനെന്ന പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ എത്തിയ ആളാണ്. ഒരു സ്ഥാനം കിട്ടിയതില്‍ തലയിൽ ഒരു കൊമ്പൊന്നും ഇല്ലല്ലോ? പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ’- ധര്മ്മജൻ കുറിച്ചു. നിരവധി പേരാണ് കുറിപ്പിന് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സീരിയലുകള്‍ക്ക് സെൻസറിംഗ് ആവശ്യമാണ് എന്നായിരുന്നു പ്രേം കുമാറിന്റെ പരാമര്‍ശം. സീരിയലുകള്‍ എല്ലാത്തിനെയും അടച്ചാക്ഷേപിക്കുന്നില്ല. എന്നാല്‍, ചില മലയാളം സീരിയലുകള്‍ എൻഡോസള്‍ഫാൻ പോലെ മോശമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. പ്രേം കുമാറിന്റെ പരാമര്‍ശം വലിയ ചർച്ചകള്‍ക്ക് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധര്‍മ്മജനും പ്രതികരണവുമായി രംഗത്ത് വന്നത്.
Discussion about this post