ന്യൂഡൽഹി : ഇസ്രയേൽ ലെബനനും തമ്മിലുള്ള വെടിനിർത്തൽ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ . സംഘർഷങ്ങൾ കുറയ്ക്കാനും സംയമനം പാലിക്കാനും ചർച്ചയുടെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങുന്നതിനുമാണ് ഇന്ത്യ എല്ലായ്പ്പോഴും ആഹ്വനം ചെയ്തിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
‘ഇസ്രായേലിനും ലെബനനും ഇടയിൽ പ്രഖ്യാപിച്ച വെടിനിർത്തലിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സംഘർഷം കുറയ്ക്കാനും സംയമനം പാലിക്കാനും ചർച്ചയുടെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങാനും ഞങ്ങൾ എല്ലായ്പ്പോഴും ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സംഭവവികാസങ്ങൾ മേഖലയിൽ മേഖലയിൽ സമാധാനത്തിനും സ്ഥിരതയ്ക്കും കാരണമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ ഉദ്യോഗസ്ഥരുമായി നടത്തിയ സുരക്ഷാ കൂടിയാലോചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരാറിന് തത്വത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്. എന്നാൽ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകൾ പ്രകാരം പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നതുവരെ കരാർ അന്തിമമായി പരിഗണിക്കില്ല . ലെബനൻ ഇസ്രയേൽ വെടിനിർത്തൽ വിവരം പങ്കുവച്ച ബൈഡൻ, നല്ല വാർത്തയാണെന്നും ആശ്വാസകരമായ തീരുമാനമാണ് ഇതെന്നും വ്യക്തമാക്കിയിരുന്നു.
ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാൽ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശങ്ങളും ഉണ്ടെന്നും അമേരിക്കൻ പ്രസിഡൻറ് കൂട്ടിച്ചേർത്തു. അതേസമയം ഹിസ്ബുള്ള ധാരണ ലംഘിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post