ശരീരം എപ്പോഴും ഫിറ്റായി നിലനിർത്താൻ ക്യത്യമായ ഡയറ്റിനോടൊപ്പം തന്നെ വ്യായാമത്തിനും വലിയ പ്രാധാന്യമുണ്ട്. സാധാരണക്കാരായ ആളുകളേക്കാള്‍ സെലിബ്രിറ്റികൾ പൊതുവേ ഭക്ഷണക്രമത്തിനും ഫിറ്റ്നസിനും ഏറെ പ്രധാന്യം കൊടുക്കുന്നുണ്ട്. അത്തരത്തില്‍ ബോളിവുഡ് നടി കത്രീന കൈഫ്, ദീപിക പദുക്കോൺ ഉൾപ്പെടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികളുടെ പരിശീലകയാണ് യാസ്മിൻ കറാച്ചിവാല എന്ന Pilates (പലാറ്റീസ്) പരിശീലക. ശരീരഭാരം കുറയ്ക്കുന്നതിനും പരിക്കിൽ നിന്ന് കര കയറുന്നതിനും സഹായിക്കുന്ന മികച്ചൊരു വ്യായാമമാണ് Pilates (പലാറ്റീസ്).
മസിലുകളെ ബലപ്പെടുത്തുന്നതിനും വയറ് കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുന്ന പലതരത്തിലുള്ള വ്യായാമങ്ങളെ കുറിച്ചുള്ള വീഡിയോകളും പോസ്റ്റുകളും യാസ്മിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അത്തരമൊരു വീഡിയോയാണ് വൈറലാവുന്നത്.
കോർ സ്ട്രെംഗ്ത് വർധിപ്പിക്കുന്നതിന് സഹായിക്കുന്ന അഞ്ച് പൈലേറ്റ്സ് വ്യായാമങ്ങളെ കുറിച്ചാണ് യാസ്മിൻ വീഡിയോയിൽ പങ്കുവക്കുന്നത്. വയറിലെ പേശികളെ ശക്തിപ്പെടുത്തുന്നതിനും കോർ സ്ട്രെംഗ്ത് വ്യായാമം സഹായിക്കുന്നതായി യാസ്മിൻ വീഡിയോയിൽ പറയുന്നു.
ടോ ടാപ്പ്, സിംഗിൾ ലെഗ് സ്ട്രെച്ച്, ഡബിൾ ലെഗ് സ്ട്രെച്ച്, കോർക്ക് സ്ക്രൂ, റോളിംഗ് ലൈക്ക് എ ബോള്‍ എന്നിവയാണ് അവർ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഈ വ്യായാമങ്ങൾ പേശികളെ മാത്രമല്ല എല്ലുകളെയും ബലമുള്ളതാക്കാൻ സഹായിക്കുന്നതായി യാസ്മിൻ വീഡിയോയിൽ പറയുന്നുണ്ട്.
Discussion about this post