കേരളാ കോണ്‍ഗ്രസും ജോസഫ് ഗ്രൂപ്പും തമ്മില്‍പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്ത പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി നിഷേധിച്ചു. പാര്‍ട്ടിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ വേണ്ടി ആരോ മനപൂര്‍വം വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
യു.ഡി.എഫില്‍ പ്രത്യേക പാര്‍ട്ടിയായി പരിണിയ്ക്കണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടെന്ന വാര്‍ത്തകളോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ അവഗണനയാണ് ലഭിക്കുന്നതെന്ന് ജോസഫ് തന്നോട് പറഞ്ഞിട്ടില്ല. അത്തരം ഒരു പരാതിക്കുള്ള സാഹചര്യവും ഇല്ല. പ്രത്യേക കക്ഷിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിട്ടില്ല.
കേരളാ കോണ്‍ഗ്രസില്‍ മാണി ഗ്രൂപ്പെന്നോ ജോസഫ് ഗ്രൂപ്പെന്നോ രണ്ടു വിഭാഗമില്ല. ഐക്യത്തോടെയാണ് പാര്‍ട്ടി പോകുന്നത്. സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തേണ്ടത് യു,ഡി.എഫുമായാണ്. ഇതുവരെ അത്തരം ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. യു.ഡി.എഫില്‍ ചര്‍ച്ച നടത്തുന്നതിന് മുന്പ് താനും ജോസഫും ചര്‍ച്ച നടത്തും. അതിനുശേഷം തങ്ങള്‍ ഒരുമിച്ചാവും യു.ഡി.എഫുമായി ചര്‍ച്ച നടത്തുക-മാണി വിശദീകരിച്ചു.
ജോസഫിന്റെ സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിഷേധിച്ചു. അതേ സമയം പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്നും ചര്‍ച്ചയിലൂടെ പരിഹരിയ്ക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Discussion about this post