പാലക്കാട് : രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകളിൽ അഞ്ചാം സ്ഥാനം നേടി പാലക്കാട് ജില്ലയിലെ ആലത്തൂർ പോലീസ് സ്റ്റേഷൻ. അവസാനഘട്ടത്തില്‍ എത്തിയ 76 പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷന്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.
നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. ക്രമസമാധാനപാലനം, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം,
കുറ്റാന്വേഷണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങൾ വിലയിരുത്തിയാണ് മികച്ച സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടികളെ കുറിച്ചും ആഭ്യന്തരമന്ത്രാലയം വിലയിരുത്തി. മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ കേരളത്തിൽ നിന്നും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂര്‍ സിറ്റിയിലെ വളപട്ടണം എന്നീ പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെട്ടിരുന്നു.
Discussion about this post