കോഴിക്കോട്: 2003ലെ മാറാട് കൂട്ടകൊലയ്ക്ക് പിന്നില്‍ രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘങ്ങളുണ്ടെന്ന് സംശയിക്കുന്നതായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലം.മാറാട് അന്വേഷണം ത്രിതല കേന്ദ്ര സംഘത്തിന് കൈമാറണമെന്നും കേരള പോലീസ് അന്വേഷണത്തിന് പ്രാപ്തരല്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കേസ് ആദ്യം അന്വേഷിച്ച റിട്ട. ക്രൈം ബ്രാഞ്ച് സൂപ്രണ്ട് സി.എം.പ്രദീപ് കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കുന്നത്.രണ്ടാം മാറാട് കലാപത്തില്‍ തീവ്രവാദ ബന്ധമില്ലെന്ന് ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനും ഗവണ്‍മെന്റ് പ്ലീഡറും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് പിന്നാലെയാണ് വ്യക്തമായ തെളിവുകള്‍ നിരത്തി പതിമൂന്ന് പേജുള്ള സത്യവാങ്മൂലം ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കേരള പോലീസിന് മാറാട് കേസ് അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ടുവരാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മാറാട് അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പ്രകാരം സി.ബി.ഐ ,സെന്‍ട്രല്‍ ഇന്റലിജന്‍സ് ബ്യൂറോഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നിവര്‍ ഉള്‍പ്പെടുന്ന ബഹുതല അന്വേഷണ ഏജന്‍സികളെ സമന്വയിപ്പിച്ച് കേസ് അന്വേഷിപ്പിക്കണം എന്ന് പ്രദീപ്കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വിശദവും വിപുലവുമായ അന്വേഷണമാണ് മാറാട് കേസിന് ആവശ്യം.
മാറാട് അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഉന്നതഗൂഢാലോചനയെ കുറിച്ച് സി.എം.പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്.കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി 2010 ജൂണ്‍ 30 മുതല്‍ 2012 ജനവരി 25 വരെ സേവനമനുഷ്ഠിച്ച താന്‍ പെട്ടെന്നാണ് സ്ഥലം മാറ്റപ്പെട്ടത്. അന്വേഷണം ശകക്തമായി മുന്നേറുന്നതിനിടെ ഉണ്ടായ സ്ഥലം മാറ്റം അന്വേഷണത്തെ തുടര്‍ന്ന് മരവിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്നും വ്യക്തമാക്കുന്നുണ്ട്.
1999-2002 കാലയളവില്‍ വിദേശത്ത് നിന്ന് 430 കോടി രൂപ ഇവിടുത്തെ പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കായി എത്തിയതിനെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചതിനെ കുറിച്ചും സി.ബി.ഐ അന്വേഷണം നടക്കാതിരിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കള്‍ ശ്രമിച്ചതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ നിരോധിത സംഘടനയായ സിമിയുടെയും പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെയും പങ്ക് സംശയിക്കുന്നുണ്ട്. താന്‍ തയ്യാറാക്കിയ 2012 പേജുള്ള കേസ് ഡയറിയില്‍ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രദീപ്കുമാറിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.
മാറാട് കലാപത്തില്‍ കൊളക്കാടന്‍ മൂസ ഹാജി എന്നയാള്‍ ചീഫ് ജസ്റ്റിസ് മുമ്പാകെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്നാണ് പ്രദീപ് കുമാര്‍ കോടതിയെ സമീപിക്കുന്നത്. കൊളക്കാടന്‍ മൂസ ഹാജിയുടെ ഹര്‍ജിയില്‍ സിബിഐ, സംസ്ഥാന സര്‍ക്കാര്‍, പ്രത്യേക അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടമുണ്ടായിരുന്ന അന്നത്തെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി വിന്‍സന്‍ എം. പോള്‍, അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ ക്രൈംബ്രാഞ്ച് എസ്പി സി.എം. പ്രദീപ് കുമാര്‍ എന്നിവരെയായിരുന്നു ഒന്നു മുതല്‍ നാലുവരെയുള്ള എതിര്‍കക്ഷികളായി ചേര്‍ത്തിരുന്നത്. ഇതില്‍ സിബിഐ ആദ്യം മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചു.
തൊട്ടു പിന്നാലെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവണ്‍മെന്റ് പ്ലീഡറും. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് കുമാറിനോടോ വിന്‍സന്‍.എം പോളിനോടോ ഒരു കാര്യവും തിരക്കാതെയാണ് മാറാട് കലാപത്തില്‍ തീവ്രവാദ ബന്ധമില്ലെന്ന സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ടത്.മറുപടി സത്യവാങ്മൂലം നല്‍കാനായി കോടതി പുറപ്പെടുവിച്ച നോട്ടീസ് ഇരുവര്‍ക്കും നല്‍കുകയോ അറിയിക്കുകയോ ഉണ്ടായില്ല. ഇതേത്തുര്‍ന്ന് കേസില്‍ തന്നെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ കൂടിയായ പ്രദീപ് കുമാര്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ പെറ്റീഷന്‍ ഫയല്‍ ചെയ്യുകയായിരുന്നു. കേസില്‍ നിലവില്‍ തന്നെ പ്രദീപ് കുമാര്‍ നാലാം എതിര്‍ കക്ഷിയാണെന്നും അതിനാല്‍ പ്രത്യേകം കക്ഷി ചേരേണ്ടതില്ലെന്നും ഇതു സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം ഉടന്‍ സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. 2003 മേയ് രണ്ടിനാണ് മാറാട് കടല്‍ത്തീരത്ത് കൂട്ടകൊല നടന്നത്.
2003ലാണ് കോഴിക്കോട് ജില്ലയിലെ ബേപ്പൂരിനടുത്തുള്ള മാറാട് കടപ്പുറത്ത് എട്ട് ആര്‍എസ്എസുകാര്‍ ക്രൂരമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഒമ്പതുപേരില്‍ ഒരാള്‍ കൊലയാളിസംഘത്തില്‍ ഉള്‍പ്പെട്ട ആളാണെന്നാണ് വിവരം. സംഭവത്തില്‍ നിരവധി പേര്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഈ സംഭവത്തെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന് അന്ന് ആര്‍എസ്എസ് ബിജെപി നേതൃത്വം ആവശ്യപ്പെടുകയുണ്ടായി. സിബിഐ അന്വേഷണത്തിനായി പ്രക്ഷോഭങ്ങളും ഉപരോധസമരങ്ങളും നടത്തിയതിന് നേതൃത്വം നല്‍കിയത് ബിജെപിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് കുമ്മനം രാജശേഖരനായിരുന്നു.കരള സര്‍ക്കാര്‍ തുടര്‍ച്ചയായി പലതവണ ആവശ്യപ്പെട്ടിട്ടും സിബിഐ അന്വേഷണം ഉണ്ടായില്ല. ഒമ്പതുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ കമീഷന്‍ ശുപാര്‍ശചെയ്തിട്ടും കേരള സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അന്വേഷണം നടത്താതിരുന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.
Discussion about this post