തിരുവനന്തപുരം: പാലോട് നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഭിജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ കുടുംബം നൽകിയ പരാതിയിലാണ് നടപടി. അഭിജിത്തിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജ (25) യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിൽ ബെഡ്റൂമിലെ ജനലിൽ കെട്ടി തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടത്. വിവാഹം കഴിഞ്ഞു മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. അതിനിടയിലാണ് യുവതിയുടെ മരണം. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്ന് വ്യക്തമായി.
ഇതിന് പിന്നാലെ യുവതിയെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടില്‍ ഇന്ദുജ വലിയ പീഡനങ്ങൾ അനുഭവിച്ചിരുന്നതായി കുടുംബം പറയുന്നു.
കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇന്ദുജയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്താന്‍ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും.
Discussion about this post