എറണാകുളം: സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലുള്ള (എസ്.ഡി.ആർ.എഫ്) പണം ചെലവാക്കണമെന്ന കാര്യത്തില്‍ കോടതിയില്‍ ഉത്തരമില്ലാതെ സംസ്ഥാന സര്‍ക്കാര്‍. എസ്.ഡി.ആർ.എഫിലുള്ള 677 കോടി രൂപ എങ്ങനെ വിശദീകരിക്കാത്ത സർക്കാരിനെ ഹൈക്കോടതി
രൂക്ഷമായി വിമർശിച്ചു. ഇതില്‍ എത്ര രൂപ വയനാടിനായി ചെലവാക്കാമെന്ന് അറിയില്ലെങ്കിൽ എങ്ങനെ പണമില്ലെന്ന് പറയുമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ആരെയാണ് വിഡ്ഢിയാക്കുന്നത്?
ഈ ഫണ്ട് എങ്ങനെ ചെലവാക്കുമെന്നു പറയാതെ കേന്ദ്രം തുക അനുവദിക്കില്ല. കടം തരുന്നവരോട് കൃത്യമായി കണക്ക് പറയേണ്ടതല്ലേയെന്നും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.പി. മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് aആരാഞ്ഞു.
കേന്ദ്രവും സംസ്ഥാനവും പരസ്പരം ആരോപണം ഉന്നയിക്കാതെ കണക്ക് കൃത്യമായി തയ്യാറാക്കണം. അതിനുശേഷം സഹായം അനുവദിക്കുന്ന കാര്യം കേന്ദ്രത്തോട് പറയാം എന്നും കോടതി വ്യക്തമാക്കി. വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഇടപെടല്‍.
677 കോടിയിൽ എത്ര രൂപ വയനാടിന് കൊടുക്കാമെന്ന ചോദ്യത്തിന്, വിവരം കളക്ടർമാരിൽ നിന്ന് ശേഖരിക്കണമെന്നാണ് കോടതിയിൽ ടതിയിൽ ഹാജരായ അക്കൗണ്ട്സ് ഓഫീസർ അറിയിച്ചത്. 677 കോടിയിൽ എത്ര ഉപയോഗിക്കാമെന്നതിൽ ധാരണയില്ല. എന്നാൽ അടിയന്തരമായി 240 കോടി ആവശ്യപ്പെട്ടു. പരസ്പരം ആരോപണം ഉന്നയിച്ച് ദുരന്തബാധിതരെ അപമാനിക്കരുതെന്നും കോടതി പറഞ്ഞു.
Discussion about this post