തിരുവനന്തപുരം :ഫിൻജാൽ ചുഴലിക്കാറ്റ് എല്ലാ രീതിയിലും ജനങ്ങൾക്ക് പ്രശ്‌നമായി മാറിയിരിക്കുകയാണ്. നാശ നഷ്ട്ങ്ങളുടെ കാര്യത്തിലും ചുഴലിക്കാറ്റ് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് പച്ചക്കറിക്ക് തീപിടിച്ച വിലയാണ്. പച്ചക്കറിക്ക് മാത്രമല്ല മുല്ലപ്പൂവിനും ഇപ്പോൾ തീപിടിച്ച വിലയാണ്. തമിഴ്നാട്ടിൽ ഒരു കിലോ മുല്ലപ്പൂവിന്റെ വില 4500 രൂപയായി ഉയർന്നു.
ചുഴലിക്കാറ്റിൽ മുല്ലപ്പൂ കൃഷിയിൽ വ്യാപക നാശം സംഭവിച്ചതോടെയാണ് വില കുത്തനെ ഉയർന്നത്. കൂടാതെ വിവാഹ സീസൺ ആയതോടെ മുല്ലപ്പൂ കിട്ടാതെയായപ്പോൾ പൂവിന്റെ വില പിന്നെയും ഉയർന്നു. കേരളത്തിലും മുല്ലപ്പൂവിന് വൻ വിലയാണ്. 2000 രൂപയാണ് തിരുവനന്തപുരത്ത് മുല്ലപ്പൂവിന് വില . കഴിഞ്ഞ ഓണക്കാലത്ത് തിരുവനന്തപുരം ജില്ലയിൽ ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപ വരെയായിരുന്നു. എന്നാൽ ആ സമയത്ത് കൊച്ചിയിൽ 400 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഏറ്റവും കൂടുതൽ മുല്ലപ്പൂകൃഷി നടക്കുന്നത് തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലാണ്. ഫിൻജാൽ ചുഴലിക്കാറ്റ് ഏറ്റവും ബാധിച്ചിരിക്കുന്നത് തെക്കൻ ജില്ലയിലാണ്. അവിടെ പെയ്ത കനത്ത മഴയിൽ ഏക്കറുകണക്കിന് മുല്ലപ്പൂ കൃഷിയാണ് നശിച്ചത്. ഇതോടെയാണ് മുല്ലപ്പൂ വിപണി കുത്തനെ കയറിയത്.
Leave a Comment