ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ അതിക്രമങ്ങൾക്കും വംശഹത്യകൾക്കും എതിരെ പ്രതിഷേധം കനക്കുന്നു. ചൊവ്വാഴ്ച ബംഗ്ലാദേശ് എംബസിയിലേക്ക് സിവിൽ സൊസൈറ്റി ഓഫ് ഡൽഹി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
ലോക മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ചായിരുന്നു മാർച്ച്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ മാർച്ച് ഉയർത്തിക്കാട്ടി. ദേശീയ അന്തർദേശീയ സംഘടനകളോട് ഈ പ്രശ്നം പരിഹരിക്കാൻ ഇടപെടാനും മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
അതെ സമയം ഡൽഹിയിലെ സിവിൽ സൊസൈറ്റി ബംഗ്ലാദേശ് ഹൈക്കമ്മീഷണർക്ക് ഇതുമായി ബന്ധപ്പെട്ട ഒരു മെമ്മോറാണ്ടവും സമർപ്പിച്ചു. 1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ ഇന്ത്യ പിന്തുണ നൽകിയത് ഉൾപ്പെടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ചരിത്രപരമായി സൗഹാർദ്ദപരമായ ബന്ധത്തെ അതിൽ പരാമർശിച്ചു.
തീൻ മൂർത്തി ചൗക്കിലെ പ്രധാനമന്ത്രി മ്യൂസിയത്തിൽ നിന്ന് ആരംഭിച്ച മാർച്ചിൽ 200-ലധികം സാമൂഹിക, മത, പ്രൊഫഷണൽ, സാംസ്കാരിക സംഘടനകൾ പങ്കെടുത്തു. മാർച്ചിൽ സാധ്വി ഋതംഭര, ഇസ്‌കോണിൽ നിന്നുള്ള കേശവ് മുരാരി, ഇന്ത്യ സെൻട്രൽ ഏഷ്യ ഫൗണ്ടേഷനിൽ നിന്നുള്ള രമാകാന്ത് ദ്വിവേദി, മുൻ ഡൽഹി പോലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവ, ബംഗ്ലാദേശിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ വീണ സിക്രി, ബുദ്ധമത നേതാവ് രാഹുൽ ഭാന്തെ, സുപ്രീം കോടതി അഭിഭാഷകൻ പ്രിയദർശിനി, എഴുത്തുകാരി എന്നിവർ പങ്കെടുത്തു. ഒപ്പം ആക്ടിവിസ്റ്റ് രുദ്രനിൽ ഘോഷും മുൻ കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയും ബിജെപി എംപിയുമായ അഭിജിത് ഗാംഗുലിയും മാർച്ചിന്റെ ഭാഗമായി.









Discussion about this post