ധാക്ക : ബംഗ്ലാദേശിൽ വച്ച് ട്രെയിനിനു മുകളിൽ അപകടകരമായ രീതിയിൽ ട്രെയിൻ സർഫിംഗ് സ്റ്റണ്ട് നടത്തിയ ഇന്ത്യൻ വ്ലോഗർക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ഇൻസ്റ്റാഗ്രാമിലൂടെ പ്രശസ്തനായ രാഹുൽ ഗുപ്ത ബംഗ്ലാദേശിലെ ട്രെയിനിനു മുകളിൽ കയറിക്കൊണ്ട് അപകടകരമായ രീതിയിൽ വീഡിയോ ചിത്രീകരിച്ചത്.
ത്രില്ലിംഗ് എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് രാഹുൽ ഗുപ്ത ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ തൊട്ടു പിന്നാലെ നിരവധി പേരാണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഈ കാണിക്കുന്നത് ധീരത അല്ലെന്നും അപകടം ക്ഷണിച്ചു വരുത്തുകയാണെന്നും നിരവധി പേർ അഭിപ്രായം പങ്കുവെച്ചു.
ഇത്തരത്തിലുള്ള അപകടകരമായ കാര്യങ്ങൾ ചെയ്തുകൊണ്ട് ശ്രദ്ധേയനായിട്ടുള്ള വ്യക്തി കൂടിയാണ് രാഹുൽ ഗുപ്ത. ഇയാളുടെ ഇൻസ്റ്റാഗ്രാം ഫീഡിൽ തീവണ്ടിയുടെ മേൽക്കൂരയിൽ സവാരി ചെയ്യുന്നതിൻ്റെയും വശങ്ങളിൽ തൂങ്ങിക്കിടക്കുന്നതിൻ്റെയും ട്രെയിൻ എഞ്ചിനുകൾക്കുള്ളിൽ പോലും യാത്ര ചെയ്യുന്നതിൻ്റെയും വീഡിയോകൾ കാണാൻ കഴിയുന്നതാണ്. ഈ വിഷയത്തിൽ നിരവധി പേരാണ് ഇയാൾക്കെതിരായി രംഗത്തുവരുന്നത്.
Discussion about this post