ഇന്നത്തെ കാലത്ത് അടിക്കടി നമ്മൾ കേൾക്കുന്ന കാര്യമാണ് ഹൃദയാഘാതമരണങ്ങൾ. പ്രായമോ ലിംഗമോ ഒന്നും ഇപ്പോൾ ഹൃദയാഘാതത്തിന് ഒരു കാരണമേ അല്ലാതി മാറിയിരിക്കുന്നു.ഒരു വ്യക്തിയെ ബാധിച്ചേക്കാവുന്ന ഏറ്റവും ഭയാനകമായ മെഡിക്കൽ അവസ്ഥകളിലൊന്നാണ് ഹൃദയാഘാതം. ഹൃദയപേശികളിലെ ഒരു ഭാഗത്തേക്ക് ഓക്‌സിജൻ സമ്പുഷ്ടമായ രക്തത്തിന്റെ ഒഴുക്ക് പെട്ടെന്ന് തടസ്സപ്പെടുമ്പോഴാണ് ഈ സംഭവം സംഭവിക്കുന്നത്. ഈ തടസ്സം മൂലം ഹൃദയത്തിന് ആവശ്യമായ ഓക്‌സിജൻ ലഭിക്കുന്നില്ല.ഇതോടെ ഹൃദയം പണിമുടക്കുന്നു. ഓരോ കേസിലും ഹൃദയാഘാത ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടായേക്കാം എന്നതിന്റെ പൊതുവായ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
നെഞ്ചിലോ കൈയിലോ നെഞ്ചെല്ലിന് താഴെയോ ഉള്ള അസ്വസ്ഥത, സമ്മർദ്ദം, ഭാരം അല്ലെങ്കിൽ വേദന.നിങ്ങളുടെ പുറകിലേക്കോ താടിയെല്ലിലേക്കോ തൊണ്ടയിലേക്കോ കൈയിലേക്കോ പ്രസരിക്കുന്ന അസ്വസ്ഥത അല്ലെങ്കിൽ വേദന.അമിതമായ പൂർണ്ണത, ദഹനക്കേട് അല്ലെങ്കിൽ ശ്വാസം മുട്ടൽ തോന്നൽ, ഇത് നെഞ്ചെരിച്ചിൽ ലക്ഷണങ്ങൾ പോലെ തോന്നാം.അമിതമായ വിയർപ്പ്, ഓക്കാനം, ഉത്കണ്ഠ അല്ലെങ്കിൽ ശ്വാസം മുട്ടൽ,ദ്രുതഗതിയിലുള്ള അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പുകൾ.ഹൃദയാഘാത ലക്ഷണങ്ങൾ 30 മിനിറ്റോ അതിൽ കൂടുതലോ നീണ്ടുനിൽക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ചില സന്ദർഭങ്ങളിൽ, ഒരു വ്യക്തിക്ക് യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാത്ത ഹൃദയാഘാതം ഉണ്ടാകാം. സൈലന്റ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നറിയപ്പെടുന്ന ഇത്തരത്തിലുള്ള ഹൃദയാഘാതം ആർക്കും ഉണ്ടാകാം.
ഇത് മാത്രമല്ല ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങൾ കണ്ണുകളിൽ നോക്കിയാൽ അറിയാം.
കണ്ണിന്റെ നിറവ്യത്യാസം
അറ്റാക്കിന്റെ ലക്ഷണമായി ചിലർക്ക് കണ്ണ് അമിതമായി ചുവന്ന് ഇരിക്കുന്നത് കാണാൻ സാധിക്കും. ചിലർ ഇത് കണ്ണിൽ അലർജി വന്നതാകാം എന്ന് കരുതി വിടുന്നവരും ഉണ്ട്. എന്നാൽ, ഹൃദയത്തിന്റെ താളം അവതാളത്തിൽ ആകുമ്പോൾ അത് കണ്ണുകളുടെ രക്തധമനികളേയും ബാധിക്കുന്നു. ഇത്തരത്തിൽ രക്തധമനികളുടെ ആരോഗ്യത്തെ ബാധിക്കുമ്പോഴാണ് കണ്ണ് ചുവന്ന് വരുന്നത്.
ഭാഗികമായ കാഴ്ചനഷ്ടം
ഹൃദയാഘാതത്തിന്റെ അസാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് ഇത്. അധികം എടുത്തുകാണിക്കപ്പെടാത്ത ഒരു ലക്ഷണമാണിത്. ഒന്നോ ചിലപ്പോൾ രണ്ടോ കണ്ണുകളിൽ പൂർണ്ണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെടുന്നതാണ് അമോറോസിസ് ഫ്യൂഗാക്സ്. നിങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥയെ ആശ്രയിച്ച് ഈ അവസ്ഥ 30 മിനിറ്റോ അതിലധികമോ നീണ്ടുനിന്നേക്കാം.
കാഴ്ച ശക്തിയിൽ മങ്ങൽ
നേരത്തെ കാഴ്ചയ്ക്ക് യാതൊരു പ്രശ്‌നമില്ലാത്തവർക്കും ചിലപ്പോൾ ഹൃദ്രോഗത്തെ തുടർന്ന് ചെറിയ മാറ്റങ്ങൾ കാഴ്ചശക്തിയിൽ ഉണ്ടാകാം.
മഞ്ഞനിറത്തിലുള്ള പാടുകൾ
റെറ്റീനയുടെ കേന്ദ്രഭാഗമായ മക്യൂളയ്ക്ക് താഴെ മഞ്ഞ നിറത്തിലുള്ള കൊഴുപ്പിൻറെ നിക്ഷേപങ്ങൾ കാണപ്പെടുന്നതും ഹൃദയാരോഗ്യം അത്ര പന്തിയല്ലെന്നതിൻറെ സൂചന നൽകുന്നു.
കോർണിയയ്ക്ക് ചുറ്റും
ഹൃദയാഘാതത്തിന് തൊട്ടുമുമ്പ് ആർക്കസ് സെനിലിസ് എന്നും അറിയപ്പെടുന്ന കോർണിയയ്ക്ക് ചുറ്റുമുള്ള വളയം പലപ്പോഴും ശ്രദ്ധിക്കപ്പെടാം. ഈ വളയങ്ങൾ വ്യക്തമായ രീതിയിൽ കോർണിയയുടെ അരികുകളിൽ രൂപം കൊള്ളുന്നു.
#eyes #heartattack #heart #attack #health #viral
Discussion about this post