ഗർഭകാലത്ത് കുഞ്ഞിനെ ജീവനോടെ കിട്ടാൻ ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്നും എന്നിട്ടും അബോഷനായെന്ന് നടി സംഭാവ്‌ന സേതും ഭർത്താവ് അവിനാഷ് ദ്വിവേദിയും. ഗർഭിണിയായെന്ന വിവരം അറിഞ്ഞപ്പോൾ മുതൽ ഒരുപാട് ആകാംഷയോടെയാണ് കാത്തിരുന്നത്. എങ്കിലും പ്രയോജനമുണ്ടായില്ല. കുഞ്ഞ് പോയത് ഉൾക്കൊള്ളാനായില്ലെന്നും സംഭാവ്‌ന പറയുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് നടി ഇക്കാര്യം തന്റെ വേ്‌ളാഗിൽ പറയുന്നത്.
കുഞ്ഞിനെ നഷ്ടപ്പെടാതിരിക്കാൻ മൂന്ന് മാസത്തിനുള്ളിൽ 65 ഇൻജക്ഷനുകളാണ് എടുത്തത്. ഒരുപാട് വേദന സഹിച്ചു. എന്നാൽ, താൻ അനുഭവിച്ച വേദനകളെല്ലാം വെറുതെയായിപോയെന്നും നടി പറയുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനും ചികിത്സക്കുമൊടുവിലാണ് താൻ ഗർഭിണിയായത്. വേദനകൾക്കിടയിലും ഒരുപാട് സന്തോഷമുണ്ടായിരുന്നു. എന്നാൽ, സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. ഈ സങ്കടം താങ്ങാൻ കഴിയുന്നില്ലെന്നും നടി പറഞ്ഞു.
മൂന്നാം മാസത്തിലെത്തിയിരുന്നു. എല്ലാം നല്ലപോലെയാണ് എന്നാണ് കരുതിയത്. തങ്ങൾക്ക് ഇരട്ടക്കുട്ടികളാണെന്നാണ് ഡോക്ടർമാർ കരുതിയത്. സ്‌കാനിംഗിനായി പോയപ്പോൾ ഹൃദയമിടിപ്പുണ്ടായിരുന്നു. എന്നാൽ, അവസാനത്തെ സ്‌കാനിംഗിൽ ഹുദം നിലച്ചിരുന്നു. എന്നും ഭർത്താവ് അവിനാഷ് ദ്വിവേദി പറഞ്ഞു.
Discussion about this post