ന്യൂഡൽഹി: ആസിഡ് ആക്രമണം, ലൈംഗികാതിക്രമം എന്നീ കേസുകളിൽ അതിജീവിതര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി . ജസ്റ്റിസ് പ്രതിഭ സിംഗ്, ജസ്റ്റിസ് അമിത് ശര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചയാളുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ണായക വിധി. ഭാരതീയ നിയമസംഹിത പ്രകാരവും സിആര്‍പിസി നിയമപ്രകാരവും നിരവധി നിര്‍ദേശങ്ങളും ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ടെങ്കിലും ചികിത്സ ലഭിക്കുന്നതില്‍ ഇപ്പോഴും തടസ്സം നേരിടുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ലൈംഗികാതിക്രമ, ആസിഡ് ആക്രമണങ്ങള്‍ എന്നീ കേസുകളിലെ അതിജീവിതര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ സൗജന്യ മായ ചികിത്സ ഉറപ്പാക്കണം. പ്രഥമ ശുശ്രൂഷ, രോഗനിര്‍ണയം, ലബോറട്ടറി പരിശോധന, ശസ്ത്രക്രിയ എന്നിവയൊക്കെ ചികിത്സയിലുള്‍പ്പെടുമെന്നും കോടതി വിശദമാക്കി.
കൂടാതെ അതിജീവിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നത് എല്ലാ ആശുപത്രികളുടെയും പ്രവേശനകവാടത്തിലും റിസപ്ഷനിലും മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലും ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും എഴുതി സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു.
Discussion about this post