ചണ്ഡീഗഡ് : ഇൻസ്റ്റഗ്രാം താരം സിമ്രാൻ സിംഗ് ആത്മഹത്യ ചെയ്ത നിലയിൽ. ജമ്മു കശ്മീരിൽ നിന്നുള്ള സിമ്രാൻ സിംഗ് നിലവിൽ ഗുരുഗ്രാമിലാണ് താമസിക്കുന്നത്. നേരത്തെ റേഡിയോ ജോക്കി ആയി പ്രവർത്തിച്ചിട്ടുള്ള സിമ്രാൻ സിംഗ് ധാരാളം ആരാധകരുള്ള ഒരു ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കൂടിയാണ്.
ഗുരുഗ്രാമിലെ വസതിയിലാണ് സിമ്രാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്താണ് വിവരം പോലീസിനെ അറിയിച്ചത്. ഗുരുഗ്രാം സെക്ടർ 47 അപ്പാർട്ട്‌മെൻ്റിൽ സിമ്രാനും സുഹൃത്തും കൂടി ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്.
വീടിൻ്റെ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സിമ്രാൻ്റെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു.
Discussion about this post