ഭോപ്പാൽ: നിലവിലെ ഭൗമരാഷ്‌ട്രീയ സാഹചര്യത്തിൽ ജാഗ്രത പുലർത്തുന്നത് തുടരാനും ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ സജ്ജരായിരിക്കാനും സായുധ സേനയോട് ഞായറാഴ്ച ആഹ്വാനം ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.
മധ്യപ്രദേശിലെ മോവിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ആർമിയുടെ മൂന്ന് പ്രധാന പരിശീലന സ്ഥാപനങ്ങളായ ആർമി വാർ കോളേജ് (എഡബ്ല്യുസി), ഇൻഫൻട്രി സ്കൂൾ, മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ & എൻജിനീയറിങ് (എംസിടിഇ) എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സായുധ സേനയ്ക്ക് സിംഗ് മുന്നറിയിപ്പ് നൽകിയത്. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ഇന്ത്യൻ കരസേനയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
2047ഓടെ ഇന്ത്യയെ വികസിതവും സ്വയംപര്യാപ്തവുമായ രാഷ്ട്രമാക്കി മാറ്റുകയാണ് നരേന്ദ്ര മോദി സർക്കാരിൻ്റെ ലക്ഷ്യമെന്നും ഈ ലക്ഷ്യം കൈവരിക്കുന്നതിൽ സായുധ സേന നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post